തൃശൂര്‍: അതിരൂപതയുടെ കീഴില്‍ ക്രിമിറ്റോറിയം സ്ഥാപിക്കാന്‍ തൃശൂര്‍ റോമന്‍ കത്തോലിക്കാ അതിരൂപത തയ്യാറെടുക്കുന്നു. രൂപതയുടെ കീഴിലുള്ള പള്ളികളില്‍ കൊറോണ പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കുന്നതിന് തടസം നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.
മൃതദേഹം ദഹിപ്പിക്കുന്നതിനും മതാചാര പ്രകാരം ആദരവ് നല്കി മറവ് ചെയ്യുന്നതിനുമാണ് പ്രത്യേക ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നത്. ക്രിമിറ്റോറിയം സ്ഥാപിക്കാന്‍ ലൈസന്‍സിനായി അതിരൂപതയിലെ ഫാ.ജോയ് മൂക്കന് സമര്‍പ്പിച്ച അപേക്ഷയിന്മേല് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദേശം നല്കി.
അതിരൂപതയുടെ കീഴിലെ ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ മുളയത്തുള്ള ഒരേക്കര്‍ സ്ഥലത്ത് ക്രിസ്ത്യന്‍ മതാചാര പ്രകാരം മൃതദേഹം സംസ്കരിക്കുന്നതിനും ദഹിപ്പിക്കുന്നതിനും അനുബന്ധമായ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനും ക്രിമിറ്റോറിയം സ്ഥാപിക്കാനാണ് അനുമതി തേടിയത്.
കഴിഞ്ഞ ദിവസം കോട്ടയത്ത് മൃതദേഹം ദഹിപ്പിച്ച സഭാ നടപടിയെ തുടര്‍ന്നാണ് തൃശൂര്‍ അതിരൂപതയും രംഗത്തെത്തുന്നത്. മൃതദേഹം ദഹിപ്പിക്കുന്നത് തെറ്റല്ലെന്ന് വ്യക്തമാക്കി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നേരത്തേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: