നെയ്യാറ്റിന്‍കര: എംഎല്‍എയ്ക്കെതിരെ പരസ്യ പ്രതിഷേധവുമായി കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്സലനെതിരെയാണ് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സി ജയചന്ദ്രന് പരസ്യമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആശങ്ക പ്രകടിപ്പിച്ച് ബെന്‍സി ജയചന്ദ്രന് എംഎല്‍എയെ ഫോണില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ തമ്മിലടിക്കട്ടേയെന്നും പ്രസിഡന്റ് ഫോണ്‍ ഓഫ് ആക്കി ഉറങ്ങൂവെന്നുമുള്ള എംഎല്‍എ യുടെ മറുപടി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തരംഗമായതോടെ എംഎല്‍എയ്ക്ക് എതിരെ ജനരോക്ഷം ശക്തമായി. ഇതിലെ വൈരാഗ്യനടപടികളുടെ ഭാഗമായി തന്നെ അപമാനിക്കാനുള്ള ശ്രമം നിരവധി തവണ എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടായിയെന്ന് ബെന്‍സി പറയുന്നു.
എംഎല്‍എ ഇടപ്പെട്ട് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ബെന്‍സി ജയചന്ദ്രനെ വിളിച്ച് വരുത്തുകയും ഫോണ്വാങ്ങിവയ്പ്പിക്കുകയും ചെയ്തു. ഫോണ്‍ തിരിച്ചുകൊടുക്കാത്ത നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് ആയതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ കിട്ടാത്തത് വലിയ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കുമെന്നു കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും വനിതാ കോണ്‍ഗ്രസ് നേതാവുമായ ബെന്‍സി ജയചന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: