മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം നവംബര്‍ എട്ടില്‍ നിന്ന് പത്തിലേക്ക് മാറ്റുന്ന കാര്യം ഐപിഎല്‍ ഭരണസമിതി ആലോചിക്കുന്നു. ഐപിഎല്ലിന്റെ സംപ്രേക്ഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.
ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റിയാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുഎഇയില്‍ നിന്ന് നേരിട്ട് ഓസ്ട്രേലിയയിലേക്ക് പറക്കും. നേരത്തെ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടുവരെയാണ് ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഫൈനല്‍ നീട്ടിയാല്‍ ഇതാദ്യമായി ഞായറാഴ്ച അല്ലാത്ത ദിനത്തില്‍ കലാശപ്പോരാട്ടം നടക്കും. നവംബര്‍ പത്ത് ചൊവ്വാഴ്ചയാണ്. ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റാനാകില്ലെന്ന് ബിസിസഐ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: