ന്യൂദല്‍ഹി: കേരളത്തിലെയും ഉത്തര്‍ പ്രദേശിലെയും രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും നടത്തും. അന്തരിച്ച എം.പി. വീരേന്ദ്ര കുമാര്‍ എംപിയുടെ ഒഴിവിലേക്കാണു കേരളത്തില്‍ തിരഞ്ഞെടുപ്പ്. ബേനി പ്രസാദ് വര്‍മയുടെ നിര്യാണത്തെത്തുടര്‍ന്നു ഒഴിവു വന്ന സീറ്റിലേക്കാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: