കല്ലടിക്കോട് :കരിമ്പ പഞ്ചായത്തില്‍ കൊറോണ രോഗികള്‍ കൂടിയതിനാൽ കല്ലടിക്കോട് ഭാഗത്തെ കടകള്‍ അടച്ചിട്ടു.തുപ്പനാട് പാലം മുതല്‍ ടി ബി വരെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് ബുധനാഴ്ച്ച മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
റേഷന്‍ കടകളും, മാവേലിസ്റ്റോറും, എല്ലാ ബാങ്കുകളും ഒരു മണി വരെ പ്രവര്‍ത്തിക്കും. കല്ലടിക്കോട് കനാല്‍ കള്ള്ഷാപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച്ച രോഗം സ്ഥിരീകരിച്ച ഒരു രോഗി ഷാപ്പിലെ കള്ളുവണ്ടിയിലെ ഡ്രൈവറാണ്. ചൊവ്വാഴ്ച നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കടകള്‍ അടക്കുന്നതെന്നും അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ.ബോബി മാണി പറഞ്ഞു. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: