കല്‍പ്പറ്റ:പേരിയ,പാല്‍ചുരം,കുറ്റിയാടിചുരങ്ങളില്ഇനിയോരുഅറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാകളക്ടര്‍ഡോ. അദീല അബ്ദുള്ള അറിയിച്ചു.ചരക്കുവാഹനങ്ങള്ക്കുംമെഡിക്കല്ആവശ്യങ്ങളുമായിബന്ധപ്പെട്ടവാഹനങ്ങള്ക്കുമാത്രമാണ്ഗതാഗതത്തിന്അനുമതി.
മറ്റ് അത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം. വാളാട് സ്ഥിതിഗുരുതരമായിതുടരുകയാണ്. അവിടെ നടന്ന കല്യാണ ചടങ്ങിലും മരണാനന്തര ചടങ്ങിലുംപങ്കെടുത്ത98 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 43 പേരുടെ റിസള്‍ട്ട് പോസിറ്റീവ് ആയി. ഇന്നലെ 43 എണ്ണം പോസിറ്റീവ് ആയി.മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ 8 പേര്‍ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
തവിഞ്ഞാല്‍,തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണ കണ്ടെയ്ന്മെന്റ് ആയിആഗസ്റ്റ് 5 വരെകളക്ടര് പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ എവിടെയും 20 ല്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷന്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്കി.
20 ല്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളെ കുറിച്ച് ജനങ്ങള്‍ പൊലീസിനും ആരോഗ്യ വകുപ്പിനും വിവരം നല്‍കണം. മതപരമായ ആരാധനകള്‍ക്കായുള്ള കൂടിച്ചേരലുകളും ഈ കാലയളവില്‍ അനുവദിക്കില്ല.കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയവരും അവിടെ രോഗികള്‍ക്ക് കൂട്ടിരുന്നവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പി.എച്ച്.സികളില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.ജില്ലയില്‍ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് മരുന്ന് വാങ്ങുന്നവരുടെ പേരു വിവരങ്ങളും ബന്ധപ്പെടാവുന്ന നമ്പറും മരുന്നുഷാപ്പുകള്‍ ശേഖരിച്ച് ബന്ധപ്പെട്ട പി.എച്ച്സികളെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: