കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റിലെ ഓള്‍റൗണ്ടറും മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ രജത് ഭാട്ടിയ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മീഡിയം ഫാസ്റ്റ് ബൗളറായ ഭാട്ടിയ 112 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 137 വിക്കറ്റും 6482 റണ്‍സും നേടിയിട്ടുണ്ട്. 17 സെഞ്ചുറികളും അമ്പത് അര്‍ധ സെഞ്ചുറികളും കുറിച്ചു. 2019 ജനുവരിയില്‍ മിസോറാമിനെതിരെയാണ് അവസാനമായി കളിച്ചത്. അന്ന് ഉത്തരാഖണ്ഡിനെ ഭാട്ടിയ വിജയത്തിലേക്ക് നയിച്ചു. 1999-2000 സീസണില്‍ തമിഴ്നാടിനുവേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
2012ല്‍ ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ അംഗമായിരുന്നു. 146 ടി 20 മത്സരങ്ങള്‍ കളിച്ച ഭാട്ടിയ 1251 റണ്‍സും 111 വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: