ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ അത്യാധിനിക ചികിത്സാ ഉപകരണങ്ങളുമായി ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. ഗവേഷകരും മറ്റ് ഉദ്യോഗസ്ഥരമുമടങ്ങുന്ന സംഘം തിങ്കളാഴ്ചയാണ് രാജ്യത്തെത്തിയത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗത്തിലെ വിദഗ്ധരാണ് എത്തിയിരിക്കുന്നത്. ഡിആര്‍ഡിഒയുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം.
ഇസ്രയേലില്‍ വൈറസ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ഇന്ത്യ നല്കിയ സഹായത്തിന് പ്രത്യുപകാരമാണിതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഏപ്രില്‍ ഏഴിന് ചികിത്സാ ഉപകരണങ്ങളും ഹൈഡ്രോക്സി ക്ലോറോക്വിന് ഉള്‍പ്പെടെ അഞ്ച് ടണ്‍ മരുന്നാണ് ഇന്ത്യ ഇസ്രയേലിന് നല്‍കിയത്. ഇസ്രയേലില്‍ നിന്ന് രാജ്യത്തെത്തിയ വിദഗ്ധര്‍ പുതിയ പരിശോധനാ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഗവേഷണത്തില്‍ പങ്കാളികളാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: