കോട്ടയം: പൗരാണിക ക്രൈസ്തവ സംസ്കൃതിയുടെ ഉദാത്ത പ്രതീകമായി തുര്‍ക്കിയില്‍ സ്ഥിതി ചെയ്തിരുന്ന ഹഗിയ സോഫിയ ദേവാലയം മോസ്ക്കായി മാറ്റുന്നത് വെല്ലുവിളിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഈ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളുടെ, പ്രത്യേകിച്ച് ഓര്‍ത്തഡോക്സ് സത്യവിശ്വാസ സമൂഹത്തിന്റെ ഹൃദയത്തിലെ ആഴമേറിയ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മീയസംസ്കാരത്തിന്റെയും ശ്രേഷ്ഠ പ്രതിരൂപമാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.
മാനവ ചരിത്രത്തില്‍ ഒരു കറുത്ത പാടായി അവശേഷിക്കാവുന്നതാണ് ഈ തീരുമാനം. ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ട നേതാക്കളുടെ മാനസാന്തരത്തിനും ദൈവം അവരോട് ക്ഷമിക്കുന്നതിനും പ്രാര്‍ത്ഥിക്കണമെന്നും മാനവികതയ്ക്കും ധാര്‍മികതയ്ക്കും ഉണ്ടായ അപചയം എത്രയുംവേഗം പരിഹരിക്കപ്പെടണമെന്നും കാതോലിക്കാ ബാവാ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: