കോഴിക്കോട്: ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെകുറിച്ച് ധാരണയില്ലാതെ കോണ്‍ഗ്രസ് നേതൃത്വം. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പ്രസിഡന്റായത് സിപിഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന ആരോപണവുമായാണ് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ . സു ബ്രഹ്മണ്യന്‍ രംഗത്ത് വന്നത്. ഏഴ് മാസമായി പ്രസിഡന്റ് സ്ഥാനത്ത് രഘുനാഥ് തെരഞ്ഞെടുക്കപ്പെട്ടിട്ട് എന്നുപോലും അറിയാതെയാണ് കോണ്‍ഗ്രസ് നേതാവ് പ്രസ്താവനയുമായി രംഗത്ത് വന്നത്.
കോഴിക്കോട് ജില്ല ഫുട്ബോള്‍ അസോസിയേഷന് (കെഡിഎഫ്എ), ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷക സംഘടനയല്ലെന്ന് രഘുനാഥ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സി.ജെ. റോബിന് , പി.വി. ഗംഗാധരന്, എ. പ്രദീപ്കുമാര്‍, സിദ്ധിക്ക് അഹമ്മദ്, മണ്ണില്‍ മുഹമ്മദ്, അസിസ് അബ്ദുള്ള, ടി.സി. അഹമ്മദ്, തുടങ്ങി വിവിധ പാര്‍ട്ടികളിലുള്ളവരും രാഷ്ട്രീയമില്ലാത്തവരും പ്രസിഡന്റായിട്ടുണ്ട്. 7 മാസം മുന്‍പ് കെഡിഎഫ്എ പ്രസിഡണ്ടായി തന്നെ തിരഞ്ഞെടുത്തത് ജില്ലയിലെ ഫുട്ബോള്‍ ക്ലബുകളുടെ പ്രതിനിധികളാണ്. എന്നാല്‍ വിവാദ സ്പിരിറ്റ് വ്യവസായിയുടെ എജന്റായ ചില കോണ്ഗ്രസ്സുകാര് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. റോബര്‍ട്ട് വാദ്രയുടെയും, സി.എസ്. തമ്പിയുടെയും ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് നഷ്ടത്തിലായതിന് ശേഷം കേരള സര്‍ക്കാര്‍ വ്യവസായമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: