Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി; 90 കോടിയുടെ ഭരണാനുമതി, ധനസഹായം കിഫ്ബി വഴി

ജില്ലയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക്. 90 കോടി രൂപയുടെ സമഗ്ര വികസനപ്രവര്‍ത്തനങ്ങളാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളുള്ള എട്ടു നിലകളുള്ള ആശുപത്രി സമുച്ചയമാണ് ഉയരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 66.4 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് തുടങ്ങുന്നത്

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 29, 2020, 12:19 pm IST
in Kollam

കൊല്ലം: ജില്ലയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക്. 90 കോടി രൂപയുടെ സമഗ്ര വികസനപ്രവര്‍ത്തനങ്ങളാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള എട്ടു നിലകളുള്ള ആശുപത്രി സമുച്ചയമാണ് ഉയരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 66.4 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് തുടങ്ങുന്നത്. കിഫ്ബി വഴിയാണ് ധനസഹായം.

സുനാമി ബില്‍ഡിങ് അടക്കമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ ശേഷമാണ് അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള തെക്കുവടക്കു ഭാഗത്തെ രണ്ടുനില കെട്ടിടത്തിന് മുകളില്‍ രണ്ടുനിലകള്‍ കൂടി ഉയരും. ഒപി, ഐപി, ലാബ്, എക്‌സ് റേ, ഓഫീസ്, മെഡിസിന്‍ സ്റ്റോറുകള്‍, പേ വാര്‍ഡുകള്‍ എന്നിവയെല്ലാം പുതിയ ബില്‍ഡിങ്ങിലേക്ക് മാറും. അത്യാധുനിക സംവിധാനമുള്ള രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എക്‌സ്‌റേ,  ലാബ്, എയര്‍കണ്ടീഷന്‍ഡ് ഫാര്‍മസി സ്റ്റോര്‍ എന്നീ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ട്. 

പന്ത്രണ്ടോളം ചികിത്സാവിഭാഗങ്ങളുമുണ്ട്. ദിനംപ്രതി 1300 പേരാണ് ഒപി യില്‍ ചികിത്സയ്‌ക്കായി എത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് തോമസ് അല്‍ഫോന്‍സ് പറയുന്നു.
കെഎസ്ഇബിയുടെ കണ്‍സ്ട്രക്ഷന്‍ വിങ്ങിനാണ് നിര്‍മാണച്ചുമതല. ആഗസ്റ്റ് 10 നകം നിര്‍മാണം തുടങ്ങി 29 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കത്തക്ക രീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നതെന്ന് ആര്‍. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവ കേസുകളും ആക്‌സിഡന്റ് കേസുകളും കൈകാര്യം ചെയ്യുന്ന ഏക താലൂക്ക് ആശുപത്രി ആണിത്. ആധുനിക സംവിധാനങ്ങള്‍ വരുന്നതോടെ ട്രോമാ കെയര്‍ യൂണിറ്റ് അടക്കം ആരംഭിക്കാന്‍ കഴിയും. അത്യാധുനിക സംവിധാനങ്ങള്‍ ഒരുങ്ങുന്നതോടെ ജനറല്‍ ആശുപത്രി തലത്തിലേക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: constructionകരുനാഗപ്പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.