കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നു. കോര്‍പറേഷന്‍ പരിധിയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് കോര്‍പറേഷന്‍ ഓഫീസ് കോമ്പൗണ്ടിന്റെ പിന്‍ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കത്തിക്കുന്നത്. പെട്രോള്‍ ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുകമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി സമീപവാസികള്‍ ആരോപിക്കുന്നു. തൊട്ടടുത്ത ഫ്‌ളാറ്റുകളിലെയും വീടുകളിലെയും താമസക്കാര്‍ക്ക് പുകശല്യം മൂലം താമസിക്കാന്‍ പറ്റാതെയായിരിക്കുന്നു. ഒരാഴ്ചയായി തുടര്‍ച്ചയായി മാലിന്യങ്ങള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്. മാലിന്യങ്ങള്‍ കത്തിക്കുന്ന വിഷയം മേയറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കത്തിക്കല്‍ തുടരുകയാണെന്നാണ് ആരോപണം.
മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക ശ്വസിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായും പരാതിക്കാര്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സമീപവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രദേശവാസികള്‍ പറയുന്നു. മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി കത്തിക്കാന്‍ കഴിയാത്തതിനാലാണ് ഇവിടെവെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നതെന്നാണ് ശുചീകരണ വിഭാഗം ജീവനക്കാര്‍ പറയുന്നത്.
കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കത്തിക്കുന്നതെന്ന് കോര്‍പേറഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു. കോവിഡ് പ്രോട്ടോകള്‍ അനുസരിച്ചാണ് ഇത് ചെയ്യുന്നത്. ഈ മാലിന്യങ്ങള്‍ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. കുഴിച്ചിടാന്‍ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കത്തിച്ചുകളയുന്നത്. മറ്റു സ്ഥലങ്ങളില്‍ കൊണ്ടുപോയി കത്തിക്കാനാവാത്തതിനാലാണ് കോര്‍പറേഷന്റെ സ്ഥലത്ത് കത്തിക്കുന്നത്. മറ്റുസ്ഥലങ്ങള്‍ നോക്കിയെങ്കിലും അതൊന്നും ശരിയായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍സിനേറ്റര്‍ ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: