ലണ്ടന്‍: ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ടെസ്റ്റ് ക്രിക്കറ്റില്‍ അഭിമാന നേട്ടം. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയതോടെ കാത്തിരുന്ന 500 വിക്കറ്റുകളെന്ന അപൂര്‍വ നേട്ടം സ്വന്തമായി. അഞ്ഞൂറ് ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഏഴാമത്തെ താരമാണ് ബ്രോഡ്. നാലാമത്തെ പേസ് ബൗളറും. ഇംഗ്ലണ്ട് ടീമില്‍ സഹതാരം കൂടിയായ ജെയിംസ് ആന്ഡേഴ്സണ്, ഗ്ലെന്‍ മെക്ഗ്രാത്ത്, കോട്ണി വാല്‍ഷ് എന്നിവരാണ് മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: