തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 679 പേരാണ് രോഗമുക്തരായത്. ഉറവിടമറിയാത്തത് 55 പേര്. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം ബാധിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കേരളത്തില്‍ ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നാണ്.
നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് 227 പേര്‍ക്കും, കോട്ടയത്ത് 118 പേര്‍ക്കും, മലപ്പുറത്ത് 112 പേര്‍ക്കും, തൃശ്ശൂരില്‍ 109 പേര്‍ക്കും, കൊല്ലത്ത് 95 പേര്‍ക്കും, പാലക്കാട് 86 പേര്‍ക്കും, ആലപ്പുഴയില്‍ 84 പേര്‍ക്കും, എറണാകുളത്ത് 70 പേര്‍ക്കും, കോഴിക്കോട് 67 പേര്‍ക്കും, പത്തനംതിട്ടയില്‍ 63 പേര്‍ക്കും, വയനാട്ടില്‍ 53 പേര്‍ക്കും, കണ്ണൂരില്‍ 43 പേര്‍ക്കും, കാസര്‍കോട് 38 പേര്‍ക്കും, ഇടുക്കിയില്‍ ഏഴ് പേര്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: