ന്യൂദല്‍ഹി: ആകാശക്കരുത്തില്‍ ഇന്ത്യന്‍ വ്യോമസേനയെ അതിശക്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെന്ന് റിട്ട. എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. റാഫേല്‍ വിമാനങ്ങള്‍ വ്യോമസനേയുടെ ഭാഗമാകുന്നതോടെ പാക്കിസ്ഥാനും ചൈനയ്‌ക്കും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക് ആകും. ലോകത്ത് ഇപ്പോള്‍ ലഭ്യമായ ഏറ്റവും കരുത്തുറ്റ പോര്‍വിമാനമാണ് റഫാല്‍. പാക്കിസ്ഥാന്റെ പക്കലുള്ള എഫ്16, ജെഎഫ് 17 എന്നിവ റാഫേലിന്റെ അടുത്ത് പോലും എത്തില്ല. ചൈനീസ് വിമാനമായ ചെങ്ദു ജെ-20 ആയി താര്യതമ്യം ചെയ്യുമ്പോഴും റഫാല്‍ ഏറെ മുന്നിലാണെന്ന് നമ്പ്യാര്‍ പറഞ്ഞു. വ്യോമസേനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ 114 പോര്‍വിമാനങ്ങള്‍ കൂടി ആവശ്യമുണ്ട്. അടുത്തുതന്നെ വരാനിരിക്കുന്ന മാക്-1എ, സുഖോയ് 30, മിഗ് 29 എന്നിവയ്‌ക്കു പുറമേയാണിത്.
സാങ്കേതിക തര്‍ക്കങ്ങള്‍ മൂലം റാഫേല്‍ കരാര്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഈ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. തുടര്‍ന്ന് ആദ്യത്തെ കരാറിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് സമയബന്ധിതമായി റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യക്ക് ലഭ്യമാക്കിയത്. 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം എങ്ങുമെത്താതിരുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തവും കൃത്യവുമായ നടപടി ഉണ്ടായത്. അതു ഭാഗ്യമായി. അല്ലെങ്കില്‍ ഇപ്പോഴൊന്നും റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുമായിരുന്നില്ലെന്നും നമ്പ്യാര്‍. ഫ്രാന്‍സില്‍ നിന്നു പുറപ്പെട്ട അഞ്ചു റാഫേല്‍ യുദ്ധവിമാനങ്ങള്‍ നാളെ ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്‍ എയര്‍മാര്‍ഷലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: