കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാംദിനവും സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. ഇന്ന് പവന് 600 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 39,200 രൂപയായി.
ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4900 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1,946 ഡോളറാണ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 52,410 രൂപയാണ്.
ഇന്നലെ പവന്480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 38,600 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4825 രൂപയാണ് വില. ആഗോള വിപണിയില്‍ വില പെട്ടന്ന് ഉയന്നതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചതെന്ന് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നു. ഏഴു മാസത്തിനിടെ സ്വര്‍ണവില പവന് 9600 രൂപയാണ് ഉയര്‍ന്നത്. 2020 ജനുവരി ഒന്നിന് 28,000 രൂപയായിരുന്നു ഒരു പവന്റെ വില
പ്രതികരിക്കാൻ ഇവിടെ എഴുതുക: