കോഴിക്കോട്: കണ്ടെയിന്മെന്റ് സോണിന്റെ പേരില്‍ ഒരു വാര്‍ഡിലെ എല്ലാ വഴികളും അടച്ചുപൂട്ടുന്ന ജില്ലാ അധികൃതരുടെ നടപടിയില്‍ പ്രതിഷേധവുമായി ഐഎംഎ കോഴിക്കോട് ഘടകം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും പുറത്തിറങ്ങാന്‍ സാധിക്കാത്തവിധം അശാസ്ത്രീയമായി കൊറോണയെ നേരിടുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം രോഗിയെ അത്യാഹിത വിഭാഗത്തില്‍ കാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍ പോലീസ് ബാരിക്കേഡ് മാറ്റിയതിന്റെ പേരില്‍ ഒരുകൂട്ടം ആളുകള്‍ മൂഴിക്കലിലെ ഡോക്ടറോട് മോശമായി പെരുമാറിയ സംഭവവുമുണ്ടായി.
കൈ ശുചിത്വം പാലിക്കുക, മാസ്ക് ധരിക്കുക സാമൂഹ്യ അകലം പാലിക്കുക എന്നിങ്ങനെ കോവിഡിനെ ശാസ്ത്രീയമായി നിയന്ത്രിക്കേണ്ടതിനു പകരം അസുഖബാധിതരുടെ വീടിനടുത്തുള്ള സകല റോഡുകളും ആ വാര്‍ഡും അടച്ചുപൂട്ടുന്ന നടപടിയല്ല വേണ്ടത്. ഇത്തരം നടപടികള്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനു പകരം ആശുപതികളില്‍ ഉള്ള രോഗികള്‍ക്കു ചികിത്സ നിഷേധിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുക.
വരും ദിവസങ്ങളില്‍ കണ്ടെയിന്മെന്റ് സോണുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ജില്ലാ അധികൃതരുടെ അശാസ്ത്രീയ നടപടികള്‍ മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവത്തില്‍ ആശുപത്രികളുടെ സേവനം താറുമാറാക്കുന്നതിന് കാരണമാകും. അടച്ചുപൂട്ടുന്ന വഴികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു രോഗികള്‍ക്കും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പൊതുജനത്തിനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസറും അടിയന്തരമായി ശ്രദ്ധിക്കണമെന്നും ഐഎംഎ ആവശ്യപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: