കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്.
സമ്പര്‍ക്കത്തിലൂടെ ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, 7, 27, 19, 8, 12, 21 വയസുള്ള സ്ത്രീകള്‍ക്കും 15, 2, 4, 9, 6,17 വയസുള്ള പുരുഷന്മാര്ക്കും പനത്തടി പഞ്ചായത്തിലെ 75, 38 വയസുള്ള സ്ത്രീകള്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 13 വയസുള്ള ആണ്‍കുട്ടി, മംഗല്പാടി പഞ്ചായത്തിലെ 30 വയസ്സുകാരി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 37കാരന്, കാസര്‍കോട് നഗരസഭയിലെ 35കാരി, പള്ളിക്കര പഞ്ചായത്തിലെ 62 വയസുകാരന്, ചെങ്കള പഞ്ചായത്തിലെ 64, 60 വയസുള്ള സ്ത്രീകള്‍
ചെമ്മനാട് പഞ്ചായത്തിലെ 29കാരി(ഉറവിടമറിയില്ല), കാസര്‍കോട് നഗരസഭയിലെ 46കാരന്(ഉറവിടമറിയില്ല)
വിദേശത്ത് നിന്നെത്തിയ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30കാരന് (യുഎഇ), 50കാരന് (കുവൈത്ത്), ചെമ്മനാട് പഞ്ചായത്തിലെ 53കാരി (സൗദി), 27കാരന് (ദുബായ്), മംഗല്പാടി പഞ്ചായത്തിലെ 45കാരന് (സൗദി)
ഇതരസംസ്ഥാനത്ത് നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്തിലെ 35 കാരന്, കള്ളാര്‍ പഞ്ചായത്തിലെ 31, 34 വയസുള്ള പുരുഷന്മാര്, 54കാരി, മൂന്ന് വയസുള്ള പെണ്‍കുട്ടി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 24കാരി, കാസര്‍കോട് നഗരസഭയിലെ 25കാരന് എന്നിവര്‍ക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു.
വീടുകളില്‍ 3284പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 1045 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4329പേരാണ്. പുതിയതായി 314പേരെ നീരിക്ഷണത്തിലാക്കി. 593 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 371പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന 53പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് 15 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാള്‍ക്കും വിദ്യാനഗര്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് രണ്ടാളും പരവനടുക്കം സി എഫ് എല്‍ ടി സിയില്‍ നിന്ന് 28 പേരുമാണ് ഇന്നലെ രോഗമുക്തരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: