കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്. സ്വപ്ന സുരേഷുമായി വ്യക്തിപരമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. എന്‍ഐഎയ്ക്ക് മുമ്പാകെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ശിവശങ്കരന് ഇക്കാര്യം അറിയിച്ചത്.
ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുന്നത് തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താന്‍ സാധിക്കാതിരുന്നതാണ് തന്റെ വീഴ്്ചയാണെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സ്വപ്നയില് നിന്ന് 50000 രൂപ കൈപ്പറ്റിയത് കടമായിട്ട് ആണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ വാങ്ങിയതാണ്. സ്വര്ണക്കടത്തിനോ മറ്റോ ഇടപെടലുകള്‍ നടത്തിയതിനുള്ള പ്രത്യുപകാരമല്ല. എന്നാല്‍ അത് ഇതുവരെ തിരിച്ചു നല്കാന് ആയിട്ടില്ലെന്നും ശിവശങ്കരന് എന്‍ഐഎ സംഘത്തെ അറിയിച്ചു.
അതേസമയം സ്പേസ്പാര്‍ക്ക് പദ്ധതിയിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്. ഇക്കാര്യത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.
തിരുവനന്തപുരത്തെത്തി അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം തിങ്കളാഴ്ച കൊച്ചിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം മൊഴിയിലെ അവ്യക്തത നീക്കുന്നതിനായി ഇന്ന് വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു.
എന്‍ഐഎയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. എന്‍ഐഎ അധികൃതര്‍. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ ഡിജിറ്റല്‍ തെളിവുകളുടെ കൂടി സഹായത്തോടെ കുരുക്കഴിച്ചാണ് അന്വേഷണം മുന്നേറുന്നത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളക്കം വിശദമായി പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: