ആലപ്പുഴ: പരീക്ഷ നടത്തി രണ്ടു വര്ഷമായിട്ടം ഫലം പ്രസിദ്ധീകരിക്കാതെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നു. വിവിധ വകുപ്പുകളില്‍ വ്യാപകമായി കരാര്‍ നിയമനവും, സ്ഥിരപ്പെടുത്തലും നടക്കുന്ന സാഹചര്യത്തിലാണ് പിഎസ്സിയും ഉദ്യോഗാര്‍ത്ഥികളെ ദ്രോഹിക്കുന്നത്. 2018ല്‍ അയ്യായിരത്തില്‍ താഴെ പേര് മാത്രം എഴുതിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിലാണ് ഇത്രയും കാലതാമസമെന്നതാണ് വിചിത്രം.
തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ടെയിനിങ് വകുപ്പ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ടര്‍ണര്‍, മെഷിനീസ്റ്റ്, ഫിറ്റര്‍, മെക്കാനിക് ഡീസല്‍, ഓപ്പറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷീന് ടൂള്‍സ്, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് ഏയര്‍ കണ്ടീഷനിങ് എന്നീ പരീക്ഷകളുടെ ഫലത്തിനായാണ് രണ്ടു വര്‍ഷമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്നത്. ഇതില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഫിറ്റര്‍ എന്ന തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് മാത്രമെ പിഎസ്സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളു.
മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി ഉള്‍പ്പടെ അധികൃതര്‍ക്കെല്ലാം പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരീക്ഷ എഴുതിയവര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ട് എന്ന് മറുപടി ലഭിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ളോമ, അതതു ഐടിഐ ട്രേഡുകള്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ളവരാണ് പരീക്ഷാ ഫലത്തിനായി വലയുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന റെയില്‍വേ പരീക്ഷയുടെ ഫലം പോലും ഇതിലും വേഗത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്. നിയമനവും വേഗത്തില്‍ പൂര്‍ത്തിയാകുന്നു.
ഫലം വരാന്‍ ഇത്രയും വൈകിയ സാഹചര്യത്തില്‍ തസ്തികകളുടെ ഇന്റര്‍വ്യു ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: