തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രധാന കണ്ണിയായി ചെന്നൈയിലെ യോഗ പരിശീലകയും. ടി നഗറിലെ പ്രമുഖ യോഗാ കേന്ദ്രം കള്ളക്കടത്തിനുള്ള മറയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. സിനിമാ താരങ്ങളും മുതിര്‍ന്ന ഉദ്യോഗ്സഥരും എത്താറുള്ള യോഗകേന്ദ്രമാണിത്.
കേന്ദ്രം നടത്തുന്ന യുവതിയുടെ ഭര്‍ത്താവ് തമിഴ്നാട് പോലീസില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന ആളാണ്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളും. ഇയാള്‍ പതിവായി തിരുവനന്തപുരത്ത് എത്തുമായിരുന്നു. തിരുമലയിലും വലിയവിളയിലും വീട് വാടകയ്ക്ക് എടുത്തിട്ടുമുണ്ട്. നിസാം എന്ന ഓട്ടോഡ്രൈവറാണ് അയാളെ സ്ഥിരമായി വിമാനത്താവളത്തില്‍നിന്ന് കൊണ്ടു പോയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് എത്തുന്ന സ്വര്‍ണ്ണത്തില്‍ നല്ലൊരു ശതമാനം നാഗപട്ടണം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടകളിലാണ് വിറ്റിരുന്നത്. യോഗാ പരിശീലകയും ഭര്‍ത്താവുമാണ് ഇടനിലക്കാരായി നിന്നത്. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന് നാഗപട്ടണത്തെ സ്വര്‍ണ്ണക്കടകളില്‍ പതിവായി എത്താറുണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: