അയോധ്യ: ഹിന്ദു സമൂഹത്തിന്റെ സ്വപ്‌ന സാഫല്യത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രാമക്ഷേത്ര നിര്‍മാണത്തില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതകളുടെ കഥകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കാന്‍ ഭൂമി അളക്കുവാന്‍ പോലും പ്രധാന ശില്‍പ്പിക്ക് കഴിഞ്ഞിരുന്നില്ല.
ക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കിയ മുഖ്യശില്‍പ്പി ചന്ദ്രകാന്ത് സോംപുര ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്നത് 1990ല്‍ വിഎച്ച്പി നേതാവ് അശോക് സിംഘാളിനൊപ്പമാണ്. അന്ന് ഒരു പട്ടാളക്യാമ്പ് പോലെയായിരുന്നു അയോധ്യ. രാമജന്മഭൂമിയില്‍ പ്രവേശിക്കാനായെങ്കിലും ഭൂമി അളക്കുവാനുള്ള ഒന്നും തന്നെ കൊണ്ടുപോകാനായില്ല. കാലുകള്‍കൊണ്ട് ഭൂമി അളന്ന് മനസ്സില്‍ തിട്ടപ്പെടുത്തുകയായിരുന്നു സോംപൂര ചെയ്തത്. അതിന്‌ശേഷമാണ് രാമക്ഷേത്രത്തിന്റെ രൂപ തയാറാക്കുന്നത്.
ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്ന കുടുംബമാണ് അഹമ്മദാബാദിലെ സോംപുരയുടെത്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ പ്രഭാശങ്കര്‍ സോപുരയാണ് സോമനാഥ ക്ഷേത്രത്തിനും മാര്‍ഗദര്‍ശിയായത്. സോംപുരയുടെ 49കാരനായ മകന്‍ ആഷിഷാണ് ഇപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നത്. 1990ല്‍ തന്നെ ക്ഷേത്രത്തിനായുള്ള ജോലികള്‍ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: