തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ നല്കാന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. ബെല്‍ കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്കാന് ശിവശങ്കര്‍ മുന്‍കൈയെടുത്തത്.
പദ്ധതി ടെന്‍ഡര്‍ വിളിച്ചതിലും 49 ശതമാനം കൂടിയ തുകയ്ക്ക് കരാര്‍ കമ്പനിക്ക് കൈമാറി. മന്ത്രിസഭ തീരുമാനത്തിന് മുമ്പായിരുന്നു ഇത്. നടപടിയുമായി മുന്നോട്ട് പോകാന്‍ കെഎസ്ഐടിഐഎല്ലിനും ശിവശങ്കര്‍ നിര്‍ദേശം നല്കി. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നതടക്കം ഏറെ കൊട്ടിഘോഷിക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ ഫോണ്‍.
പങ്കെടുത്ത മറ്റു മൂന്ന് കണ്‍സോര്‍ഷ്യങ്ങള്‍ 1548, 1729, 2853 കോടി രൂപ വീതം ക്വോട്ട് ചെയ്തു. എന്നാല്‍ ഇതില്‍ 1548 കോടി പറഞ്ഞ ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ച് ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐടിഐഎല്ലിന് കുറിപ്പയച്ചു. പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ പരിചയസമ്പന്നരാണെന്നും ദീര്‍ഘകാലത്തേക്ക് സര്‍ക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും കുറിപ്പില്‍ ശിവശങ്കര്‍ എഴുതി.
കാലവര്‍ഷം വരുന്ന സാഹചര്യത്തില്‍ നിശ്ചിത സമയത്ത് പദ്ധതി തീരണമെങ്കില്‍ ബെല്‍ കണ്‍സോഷ്യത്തിന് കരാര്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നും ശിവശങ്കര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ അനുമതി പിന്നാലെ വരുമെന്ന ഉറപ്പും നല്കി. അഞ്ചു മാസത്തിനു ശേഷം മന്ത്രിസഭയുടെ അനുമതിയോടെ കരാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്കി ഉത്തരവുമിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: