തൊടുപുഴ: ജില്ലയിലാകെ ഇതുവരെ 627 പേര്‍ക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് മരിച്ചു. അതേ സമയം മുമ്പ് മരിച്ച രണ്ട് പേരുടെ മരണം ഇതുവരെ കൊറോണയായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 288 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 337 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-5, തിരുവനന്തപുരം- 1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇതര ജില്ലക്കാരായ ഏഴ് പേര് ജില്ലയിലും ചികിത്സയിലുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം 274 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, ഇതില്‍ 52 പേരുടെ ഉറവിടം വ്യക്തമല്ല. ഈ മാസം മാത്രം 521 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.
സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനടക്കം ജില്ലയില്‍ ഇന്നലെ 48 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജില്ലയില്‍ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിക്കുന്നത്. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 6 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ വണ്ണപ്പുറം പഞ്ചായത്തില്‍ മാത്രം അടുത്തിടെ രോഗം ബാധിച്ചവര്‍ 53 ആയി കൂടി. ഇന്നലെ മൂന്ന് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇടവെട്ടിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കും നെടുങ്കണ്ടത്തും ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെയ്മെന്റ് സോണാക്കി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 15, 16 വാര്‍ഡുകള്‍, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, കാമാക്ഷി ഗ്രാമ പഞ്ചായത്ത് 10, 11, 12 വാര്ഡുകള്എന്നിവയാണ് കണ്ടെയ്ന്മെന്റ് മേഖലകളായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഇത് കൂടാതെ നിലവില്‍ രാജാക്കാട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണാണ്. ഇത് കൂടാതെ 13 പഞ്ചായത്തുകളില്‍ കൂടി ജില്ലയില്‍ കണ്ടെയ്മെന്റ് സോണുകള്‍ നിലവിലുണ്ട്. ഇടവെട്ടിയില്‍ ഇന്ന് ഒരു ഫലം കൂടി വരാനുണ്ട്. ഇത് കൂടി പോസിറ്റീവായാല്‍ പഞ്ചായത്ത് മുഴുവന്‍ അടച്ചിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: