തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരികരിച്ചതോടെ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഒളിച്ചുകളി.
കഴിഞ്ഞ ദിവസം വാഴത്തോപ്പില്‍ രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്കെല്ലാം രോഗം വന്നതെന്നാണ് ആരോഗ്യ വിഭാവഗത്തിന്റെ കണ്ടെത്തല്‍. ഇതോടെ ഇടവെട്ടി പഞ്ചായത്തിലെ 1- ഇടവെട്ടിച്ചിറ, 11- മാര്‍ത്തോമ, 12-ഇടവെട്ടി സൗത്ത്, 13- ഇടവെട്ടി നോര്‍ത്ത് എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി.
കഴിഞ്ഞ 14ന് രാവിലെ ഇടവെട്ടിയിലെ പോസിറ്റീവായ ആളുടെ അച്ഛന്റെ അമ്മയായ 69കാരി ഓട്ടോറിക്ഷയില്‍ ചെറുതോണിയിലെ ഒരു വീട്ടില്‍ ചിട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുകയും അവിടെ നിന്നും 2.30ന് ഇടവെട്ടിയിലെ വീട്ടില്‍ എത്തി മറ്റ് കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ആകുകയും ചെയ്തു. പിന്നാലെ ഇവര്‍ പോയ വീട്ടിലെ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
17 കാരനാണ് ഇടവെട്ടിയിലെ കുടുംബത്തില്‍ ആദ്യം രോഗം കണ്ടെത്തുന്നത്. പോസിറ്റീവ് ആയവരിലൊരാള് 14ന് ഇടവെട്ടി ചേമ്പാലശേരി പള്ളിയില്‍ വൈകിട്ട് മൂന്ന് തവണ പോയിരുന്നു. 15ന് രാവിലെ വീടിനടുത്തുള്ള തൊമ്മന്‍പറമ്പില്‍ ഷട്ടില്‍ ബാറ്റ്കളിക്കാന് എത്തി തിരിച്ച് വീട്ടില്‍ എത്തുകയും പിന്നീട് 10.45ന് മോഡേണ്‍ വേര്‍ഷന്‍ എന്ന മൊബൈല്‍ കട ഉദ്ഘാടനത്തിന് പോവുകയും ചെയ്തു. ശേഷം മാഹിന്‍ ടൈലേഴ്സ് എന്ന സ്ഥാപനത്തില്‍ എത്തി അര മണിക്കൂര്‍ ചെലവഴിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അവിടെ നിന്നും 11.45ന് ശേഷം വീടിനടുത്തുള്ള ഒരു വീട്ടില്‍ എത്തി സമ്പര്‍ക്കത്തിലായി. അവിടെ നിന്ന് വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ഇരിക്കുകയും ചെയ്തു. 15ന് രാവിലെ 9ന് പോസിറ്റീവ് ആയ ആളുടെ കുടുംബാംഗം ഇടവെട്ടിയിലെ ട്യൂഷന് സെന്ററില്‍ എത്തി 11ന് വീട്ടിലേക്ക് മടങ്ങി. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന ഇടങ്ങളില്‍ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടതും, പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെട്ട 12 ഓളം കുടുംബങ്ങളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മേഖലയില്‍ വലിയ തോതില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ആളുകള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി പറഞ്ഞു. കൃത്യമായി മുഖാവരണം പോലും വെയ്ക്കാതെ പലരും റോഡിലിറങ്ങുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: