Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ലോകഗതി നിയന്ത്രിക്കുന്നതില്‍ ഇന്ത്യ നിര്‍ണ്ണായക ശക്തിയാകും;ലോകത്തിന്റെ മാര്‍ഗദര്‍ശിയായി മാറും;സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റം

വ്യക്തി ജീവിതത്തില്‍ സാങ്കേതികത അനിവാര്യ ഘടകമായി മാറുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. ആനന്ദബോസ് ഐ.എ.എസ് പറഞ്ഞു

ശ്രീകുമാർ ഉണ്ണിത്താൻ by ശ്രീകുമാർ ഉണ്ണിത്താൻ
Jul 27, 2020, 09:15 am IST
in US

 ന്യൂയോര്‍ക്ക്: കോവിഡാനന്തരം ലോക രാഷ്‌ട്രങ്ങളില്‍ അധികാര വികേന്ദ്രീകരണം സംഭവിക്കുമെന്നും പുതിയൊരു ലോകക്രമം നിലവില്‍ വരുമെന്നും അതില്‍ ലോക രാഷ്‌ട്രങ്ങള്‍ക്ക് തുല്യ പങ്കാളിത്തമായിരിക്കുമെന്നും മുന്‍ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസന്‍ ഐ. എഫ്.എസ്. ഈ ഘട്ടത്തില്‍ ഇന്ത്യക്ക് ലോകഗതി നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള സംവാദ പരിപാടിയുടെ ഭാഗമായി ‘കോവിഡാനന്തര ലോകത്തെ ഭരണക്രമം’ എന്ന വിഷയത്തില്‍ നടന്ന സൂം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. 

സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റമായിരിക്കും കോവിഡാനന്തര കാലത്ത് സംഭവിക്കുകയെന്നും വ്യക്തി ജീവിതത്തില്‍ സാങ്കേതികത അനിവാര്യ ഘടകമായി മാറുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. ആനന്ദബോസ് ഐ.എ.എസ് പറഞ്ഞു. ആഗോള തലത്തില്‍ ചിന്തകളെ അഭിരമിപ്പിക്കുമ്പോഴും തികച്ചും പ്രാദേശിക തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രവണത മാറേണ്ടിയിരിക്കുന്നു. അതിന് വേണ്ട മുന്നൊരുക്കള്‍ രാഷ്‌ട്രത്തിന്റെ ഭാഗത്ത് നിന്നു തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡാനന്തര കാലത്തെ ആഗോള സ്ഥിതിയില്‍ ഇന്ത്യ ലോകത്തിന്റെ മാര്‍ഗദര്‍ശിയായി മാറുമെന്നും വരുംകാലങ്ങളില്‍ ലോക നേതൃ ത്വത്തിലേക്കായിരിക്കും ഇന്ത്യ ഉയരുകയെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പി.വിജയന്‍ ഐ .പി .എസ് പ്രത്യാശ പ്രകടിപ്പിച്ചു. 

ഡോ. രഞ്ജിത് പിള്ള മോഡറേറ്ററായിരുന്ന സെമിനാറില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിച്ചു. അവരവരുടെ കര്‍മ്മമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മൂന്ന് രത്‌നങ്ങളെയാണ് ഫൊക്കാന സെമിനാറിന് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു. നയതന്ത്ര വിദഗ്ധന്‍ എന്ന നിലയിലുള്ള ടി.പി. ശ്രീനിവാസന്റെ അനുഭവ പാഠങ്ങളും ഡോ. ആനന്ദബോസിന്റെ ഭരണതന്ത്ര ഞ്ജതയിലെ അറിവുകളും വിജയന്‍ ഐ.പി.എസിന്റെ നിയമ- ക്രമസമാധാന പരിപാലന രംഗത്തെ സര്‍ഗ്ഗാത്മകതയും സെമിനാറിനെ സജീവവും പ്രചോദിതവുമാക്കിയെന്ന് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു. 

 കോവിഡാനന്തരകാലം വൈദ്യശാസ്ത്ര രംഗത്ത് വരുത്തുവാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും കോവിഡിന്റെ രണ്ടാം വരവിന്റെ സാധ്യതകളെ എങ്ങനെ പ്രതിരോധിക്കണമെന്നും ആ അവസ്ഥയെ തരണം ചെയ്യേണ്ടുന്നതിന് കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും ഹൂസ്റ്റനില്‍ നിന്നുള്ള ഡോ. ടിനി വിശദീകരിച്ചു. 

ഐ. ടി വ്യവസായം ഒരു കുടില്‍ വ്യവസായമാതൃകയില്‍ വികസപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള വ്യവസായ സംരംഭകന്‍ പത്മകുമാര്‍ അഭിപ്രായപ്പെട്ടു. പത്മകുമാറിന്റെ നിര്‍ദ്ദേശം വളരെ ക്രിയാത്മകവും ഒട്ടേറെ ,സാധ്യതകളുള്ളതുമാണെന്ന് പ്രതികരിച്ച ഡോ. ആനന്ദ ബോസ് ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.

 ക്രിയാത്മകമായി പുരോഗമിച്ച ചര്‍ച്ചയില്‍ ഫൊക്കാന എക്‌സിക്യുട്ടീവ് അംഗങ്ങളും നാഷണല്‍ കമ്മിറ്റി അംഗങ്ങളും മറ്റ് ഭാരവാഹികള്‍ക്കും പുറമെ അമേരിക്കയിലെ പ്രമുഖ സംരംഭകരും വ്യവസായികളും നിരവധി മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു.മലയാളി മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് കാക്കനാടന്‍, സുനില്‍ (ട്രൈസ്റ്റാര്‍ )ജോര്‍ജ് ജോസഫ് (ഇ-മലയാളി), വ്യവസായികളായ സാന്ത്രാസ് , ഡോ . രാമദാസ് പിള്ള (കാലിഫോര്‍ണിയ ), റെജി കുര്യന്‍ (ഈസ്റ്റണ്‍) , ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ലൈസി അലക്‌സ്, ഷീല ജോസഫ് , സുജ ജോസ് , വിജി നായര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്ട് നന്ദിയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ചാക്കപ്പന്‍ സ്വാഗതവും പറഞ്ഞു.

Tags: Fokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

World

ഫൊക്കാന കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.