ന്യുദല്‍ഹി: അടുത്ത ഐപിഎല്ലില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. സെപ്തംബര്‍ പത്തൊമ്പത് മുതല്‍ നവംബര്‍ എട്ട് വരെ യുഎഇയില്‍ നടത്താനാണ് നീക്കം.
റോയല്‍ ചലഞ്ചേഴ്സ് കടലാസില്‍ എന്നും ശക്തരാണ്. എന്നാല്‍, ഇതുവരെ അവര്‍ക്ക് കിരീടം നേടാനായില്ല. ഇത്തവണ കിരീടം സ്വന്തമാക്കാന്‍ ഏറെ സാധ്യതയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ്, ബ്രാഡ് ഹോഗ് പറഞ്ഞു.
ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ച് കൂടി ടീമിലെയത്തിയതോടെ റോയല്‍ ചലഞ്ചേഴ്സ് ശക്തരായി. മധ്യനിരയില്‍ എബി ഡിവില്ലിയേഴ്സും വിരാട് കോഹ്ലിയും ചേരുന്നതോടെ ഏത് ബൗളിങ്ങിനെയും അടിച്ചൊതുക്കാന്‍ റോയല്‍ ചലഞ്ചേഴ്സിന് കഴിയുമെന്നും ഹോഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: