ചെന്നൈ: മധുര കേന്ദ്ര വിദ്യാലയത്തിലെ മിടുക്കിയായ വിദ്യാര്‍ത്ഥി പി അമൃതയക്ക് പഠിത്തത്തേക്കാള്‍ പ്രിയം മറ്റു ചിലതിലൊക്കെയായിരുന്നു. പര്‍വതാരോഹണം ആയിരുന്നു ഒന്ന്. 13-ാം വയസ്സില്‍ പര്‍വത പരിശീലനത്തില്‍ ഏര്‍പ്പെടുകയും മലകള്‍ താണ്ടുകയും ചെയ്തു. കാടും മലയും മാത്രമല്ല കബഡിയും കരാട്ടെയും ഇഷ്ടഇനങ്ങളായി. ദേശീയ ചാമ്പ്യന്മാരായ കബഡി ടീമില്‍ മൂന്നുതവണ അംഗമായിരുന്നു. കാരാട്ടെയിലും ബെല്‍റ്റുകള്‍ സ്വന്തമാക്കി. കൃഷിയോടുള്ള താല്‍പര്യം പഠനം കാര്‍ഷിക കോളേജില്‍ എത്തിച്ചു. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ 15 മെഡലുകളും നേടിയാണ് മധുരൈ കാര്‍ഷിക കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയത്.
1994 ല്‍ ഐഎഎസ് പരീക്ഷ തമിഴ് നാട്ടില്‍ നിന്നുള്ള ഒന്നാം സ്ഥാനക്കാരിയായി ജയിച്ചു. കാഞ്ചിപുരത്ത് കളക്ടറായി ഭരണ സംവിധാനത്തിന്റെ ഭാഗമായ അമൃത തമിഴ് നാട്ടിലെ മികച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ എന്ന പേരു നേടി. സ്തീകളുടേയും കുട്ടികളുടേയും ഉന്നമതിക്കായി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെട്ടു. ബാലവിവാഹത്തിന്റെയും സ്ത്രീ അണുബാധയുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. ചെന്നൈ വെള്ളപ്പൊക്കത്തില്‍ ദുരിതബാധിതരെ രക്ഷിക്കുന്നതിനുള്ള പ്രത്യേക ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ട അമൃത, നഗരത്തിലെ തടാകം, കുളം, ജലപാത എന്നിവ എതിര്‍പ്പുകള്‍ അവഗണിച്ച് നീക്കം ചെയ്തു. സ്ത്രീ ശാ്ക്തീകരണ സംഘങ്ങലില്‍ സജീവമായ അമൃത അനധികൃ മണ്ണ് ലോബിക്കെതിരെ നടത്തിയ നടപടികള്‍ ശ്രദ്ധനേടി.
കാര്യശേഷിയുടേയും കര്‍മ്മ നിരതയുടേയും ഉദാഹരണമായ അമൃതയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റെ സെക്രട്ടറിയായിട്ടാണ് നിയമിച്ചിരിക്കുന്നത്.
















