തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കസ്റ്റംസ് കൊച്ചില്‍ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യും. ഗണ്മാന് ജയ്ഘോഷ് നല്കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്.
സ്വര്‍ണക്കടത്ത് സംഘം പിടിയിലാകുന്നതിന് മുമ്പ് ജയഘോഷ് സ്വപ്നയേയും സരിത്തിനേയും നിരവധി തവണ ഫോണില്‍ വിളിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നത്. സ്വര്‍ണം കടത്തിയ ബാഗ് പിടിച്ചു വെച്ച ശേഷം ജൂലൈ ഒന്നു മുതല്‍ നാല് വരെ സരിത്തിനെയും സ്വപ്നയേയും ജയഘോഷ് നിരന്തരം ഫോണില്‍ വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
വിഷയത്തില്‍ കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന് ഇവരെ ഫോണ്‍ വിളിക്കേണ്ട സാഹചര്യമില്ല. അതുകൊണ്ടുതന്നെ ജയഘോഷിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ തിങ്കളാഴ്ച സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ കിട്ടിയ ശേഷം മാത്രമേ ജയഘോഷിനെ ചോദ്യം ചെയ്യുന്നത്് എന്നാണെന്ന് തീരുമാനിക്കൂ. ഇയാളുടെ നിയമനം അടക്കം അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
നിലവില്‍ ജയഘോഷ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഷനിലാണ്. യുഎഇ കോണ്‍സുല്‍ ജനറല്‍ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏല്പിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്നും തോക്ക് തിരിച്ചു വാങ്ങിക്കുകയും ചെയ്തിരുന്നു. കൂടാതെ കോണ്‍സുല്‍ ജനറലും പിന്നീട് അറ്റാഷെയും ദുബായിയിലേക്ക് പോയ കാര്യം ജയഘോഷ് സ്പെഷ്യല്‍ ബ്രാഞ്ചിനെയോ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിനെയോ അറിയിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: