കൊച്ചി: ഐഎസ് കേരളത്തില്‍ ശക്തമാണെന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ പലരും അമ്പരന്നേക്കും. ആശങ്ക വേണം, പക്ഷെ അതില്‍ അമ്പരക്കാനില്ല, കാരണം മൂന്നര പതിറ്റാണ്ടായി പല ഇസ്ലാമിക ഭീകര സംഘടനകള്‍ കേരളത്തില്‍ വേരൂന്നി പടര്‍ന്നു പന്തലിച്ചിട്ട്. രഹസ്യാന്വേഷണ ഏജന്‍സികളും കമ്മീഷനുകളും മുന്നറിയിപ്പ് നല്‍കിയിട്ടും മാറിമാറി വരുന്ന മുന്നണി സര്‍ക്കാരുകള്‍ ഒരു നടപടിയും എടുത്തിട്ടില്ല.
ചേകന്നൂര്‍ മൗലവിയുടെ ദുരൂഹമായ തിരോധാനമാണ് തുടക്കം. സുന്നി ടൈഗര്‍ ഫോഴ്സായിരുന്നു പിന്നില്‍. 1986ല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ ആ സംഘടന പിരിച്ചുവിട്ടപ്പോള്‍ അതിലെ കുഴപ്പക്കാര്‍ തമിഴ്നാട് കേന്ദ്രീകരിച്ചുണ്ടായ അല്‍ ഉമയുടെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങി. കേരളത്തില്‍നിന്നു പോയി അല്‍ഉമയുടെ തലപ്പത്തെത്തിയവരാണ് ഇമാം അലിയും ഹൈദര്‍ അലിയും. ഇമാം അലി ബെംഗളൂരില്‍ 2011ല്‍ കൊല്ലപ്പെട്ടു, ഹൈദര്‍ ജയിലിലായി. കോയമ്പത്തൂരില്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ബോംബുസ്ഫോടന പരമ്പര നടത്തിയതും ഇതേ സംഘടനയാണ്. നിരോധിച്ചപ്പോള്‍ ഇതിന്റെ പ്രവര്‍ത്തകര്‍ മലബാറില്‍ ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന സംഘടനയുണ്ടാക്കി.
കോയമ്പത്തൂര്‍ കേസ് ഉള്‍പ്പെടെ വിവിധ ഭീകരപ്രവര്‍ത്തന കേസുകളില്‍ പ്രതിയായി ജയിലിലുള്ള അബ്ദുള്‍ നാസര്‍ മദനി ഉണ്ടാക്കിയ ഐഎസ്എസ് ഈ ശൃംഖലയുടെ തുടര്‍ച്ചയാണ്. പാക് അധിനിവേശ കശ്മീരില്‍ പാക് ഭീകരരുടെ പരിശീലനം കിട്ടിയ മദനിയുടെ സംഘടന 92-ല്‍ നിരോധിക്കപ്പെട്ടു. തിരുവനന്തപുരം പൂന്തുറയിലെ കലാപത്തില്‍ ആ സംഘടനയുടെ പങ്ക് വലുതായിരുന്നു. ആ സംഭവം അന്വേഷിച്ച അരവിന്ദാക്ഷന് കമ്മീഷന് സംസ്ഥാനത്തെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നു നിര്‍ദേശിച്ചു, സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. പില്ക്കാലത്ത് മാറാട് കടപ്പുറത്ത് നടത്തിയ ഹിന്ദു കൂട്ടക്കൊലയിലും ഭീകരബന്ധം അന്വേഷിക്കണമെന്ന കമ്മീഷന് റിപ്പോര്‍ട്ടും പരിഗണിച്ചില്ല.
ഐഎസ്എസ് നിരോധിച്ചപ്പോള്‍ അവര്‍ പിഡിപി ഉണ്ടാക്കി. രാഷ്ട്രീയ പരിരക്ഷയും കിട്ടി. എന്‍ഡിഎഫാണ് മറ്റൊന്ന്. ജമാ അത്ത് ഇസ്ലാമിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ സിമിയാണ് നിരോധിക്കപ്പെട്ട മറ്റൊരു സംഘടന. പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എന്നിങ്ങനെ പല തീവ്രവാദ സംഘടനകളുമുണ്ടായി. തൊടുപുഴയില്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയതും എറണാകുളം മഹാരാജാസ് കാമ്പസില്‍ അഭിമന്യുവിനെ കൊന്നതും ഈ ഭീകരരാണ്.
കനകമലയിലും വാഗമണ്ണിലും പാനായിക്കുളത്തും നടന്ന രഹസ്യ ക്യാമ്പുകള്‍ ഭീകര സംഘടനകളുടേതായിരുന്നു. കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിലെ സ്ഫോടനവും കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ചതും കൊല്ലം കളക്ടറേറ്റ് സ്ഫോടനവും ആര്യങ്കാവില്‍ പാക് നിര്‍മിത വെടിയുണ്ട പിടിച്ചതും എല്ലാം ഈ കണ്ണികളിലെ സംഭവങ്ങള്‍. തടിയന്റവിടെ നസീര്‍ ഐഎസ് ചാവേറായതും 35ല്‍ പരം പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതും അടുത്ത കാലത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: