Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈന്തപ്പഴ നായകര്‍

ശിവശങ്കരനും സ്വപ്‌നയും സരിത്തും ഫരീദുമൊക്കെച്ചേര്‍ന്ന് നയിക്കുന്ന ക്യാബിനറ്റാണ് ബ്രണ്ണന്‍ പിണറായിയുടെ തൊഴിലാളിവര്‍ഗ മന്ത്രിസഭ.

എം. സതീശന്‍ by എം. സതീശന്‍
Jul 26, 2020, 03:00 am IST
in Article

ഈന്തപ്പഴം ഏറെ പോഷകഗുണമുള്ള ഫലമാണ്. അതുകൊണ്ട് ഏറെയാണ് ഗുണങ്ങള്‍. അറബ് നാട്ടില്‍ നിന്ന് വരുന്നവര്‍ പാക്കറ്റിലാക്കി കൊണ്ടുവരുന്ന ഈന്തപ്പഴമാണ് പണ്ടൊക്കെ നമുക്ക് കാണാന്‍ കിട്ടിയിരുന്നത്. വന്നുവന്ന് അറബിയും മലയാളിയുമൊക്കെ ഒന്നായ ഈ കാലത്ത് എല്ലാം ഹലാലാണല്ലോ. കുഴല്‍പ്പണവും സ്വര്‍ണ ബിസ്‌കറ്റും ഹവാലാ ഇടപാടുകളുമൊക്കെയായി കേരളം ഗള്‍ഫായി രൂപാന്തരപ്പെട്ടപ്പോഴാണ് നമ്മുടെ ഉടുപ്പും നടപ്പും തീനും കുടിയും വരെ അറബ് സ്റ്റൈലായത്. ദം മുതല്‍ കുഴിമന്തി വരെ അടിച്ചുപെരുക്കി ഈന്തപ്പഴം കുരു കളഞ്ഞ് തിന്ന് മദിക്കുകയാണ് ഇപ്പോള്‍ കേരളം. ഒരു പായ്‌ക്കറ്റ് ഈന്തപ്പഴം കയ്യിലുണ്ടെങ്കില്‍ പ്രതികരണത്തൊഴിലാളികളുടെ വേഷം കെട്ടുന്ന സാംസ്‌കാരിക നായകന്മാര്‍ വരെ ഉളുപ്പില്ലാതെ വരിനില്‍ക്കും.  

ശിവശങ്കരനും സ്വപ്‌നയും സരിത്തും ഫരീദുമൊക്കെച്ചേര്‍ന്ന് നയിക്കുന്ന ക്യാബിനറ്റാണ് ബ്രണ്ണന്‍ പിണറായിയുടെ തൊഴിലാളിവര്‍ഗ മന്ത്രിസഭ. തുറവൂരിലെ കിരണ്‍ മാര്‍ഷല്‍ മുതല്‍ കാരാട്ട് ഫൈസലും ഫൈസല്‍ ഫരീദുമൊക്കെ ഉണ്ടും ഊട്ടിയും കൊഴുപ്പിച്ചെടുത്ത തടിയാണ് പിണറായിയുടെ പാര്‍ട്ടിയും സര്‍ക്കാരും. ‘ചരിത്രപുരുഷന്റെ’ ആസനം അമര്‍ന്ന കുഷ്യനില്‍ ഇരിക്കാനുള്ള ആഗ്രഹം കൊണ്ട് ആരാധകന്മാര്‍ മുന്തിയ വിലയ്‌ക്ക് കാറും കസേരയുമൊക്കെ വാങ്ങുമെന്നാണ് ന്യായീകരണ ഭീകരന്‍ ആനത്തലവട്ടം ആനന്ദന്റെയൊക്കെ മൊഴിയാട്ടം.  

എന്തായാലും ഉടുത്തുകെട്ടാകെ നടുറോഡില്‍ നാലാളിന്റെ മുന്നില്‍ ഉരിഞ്ഞുവീണ പരുവത്തിലാണ് സര്‍ക്കാര്‍. പാടത്ത് നാല് വിത്തെറിയാന്‍ ഷൂസും ഗ്ലൗസും ചവിട്ടിനില്‍ക്കാന്‍ പരവതാനിയും വേണ്ടിയിരുന്ന പിണറായിയാണ് അകവും പുറവും വല്ലാതെ ചളിപു രണ്ട് കോലം കെട്ടിരിക്കുന്നത്. പറഞ്ഞതും പാടിയതുമെല്ലാം തിരിച്ചടിക്കുന്നു. പുറത്തിറങ്ങണേല്‍ തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും.

പിണറായി കഴുത്തറ്റം മുങ്ങിയിട്ടും, ഒരു വാക്ക് കൊണ്ടുപോലും കൂടെനില്‍ക്കാന്‍ ആവതില്ലാതായിരിക്കുന്നു പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക്. ആകെയുള്ളത് നാക്കിന് എല്ലില്ലാതെ ന്യായീകരിക്കാനിറങ്ങുന്ന പിണറായിയുടെ സ്വന്തം യൂത്ത് ബ്രിഗേഡാണ്. ചാനല്‍റൂമില്‍ പോയിരുന്ന് ബ്ലിങ്കിയതിന്റെ നാണം മറയ്‌ക്കാനുള്ള നിലവിളിയാണിപ്പോള്‍ മുഴങ്ങുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവടക്കമുള്ളവര്‍ സൈക്കിളില്‍ നിന്ന് വീണവന്റെ പിന്നാമ്പുറം തുടച്ചുള്ള ചിരിയുമായാണ് ചര്‍ച്ചകളെ നേരിടുന്നത്. വല്ലാണ്ട് പൊറുതിമുട്ടുമ്പോള്‍ ഒച്ചയെടുത്തും കൂവിയും ആര്‍ത്തുമൊക്കെ അലമ്പാക്കുകയാണ് അന്തരീക്ഷം.

ജനങ്ങള്‍ വോട്ടിട്ട് തെരഞ്ഞെടുത്ത് ഇരിക്കാന്‍ കൊടുത്ത കസേരയുടെ മുക്കിലും മൂലയിലുമെല്ലാം കള്ളപ്പണക്കാരും കള്ളക്കടത്തുകാരും കുടിപ്പാര്‍പ്പായിട്ടും ഒന്നുമറിയാത്ത മുഖ്യമന്ത്രിക്കുവേണ്ടി ഒടുവില്‍ വേഷം കെട്ടിയിറങ്ങുന്നത് ഈന്തപ്പഴ സാംസ്‌കാരിക നായകന്മാരാണ്. അത്തരമൊരു അങ്കപ്പുറപ്പാടിന്റെ തുടക്കമെന്നോണമാണ് പാര്‍ട്ടി മുഖപ്പത്രത്തില്‍ നിറയുന്ന നിലവിളി. നട്ടാല്‍ കുരുക്കാത്ത ഏത് കള്ളവും ഒരു ഉളുപ്പും നെറിയുമില്ലാതെ ആരുടെ നേരെയും ആവര്‍ത്തിച്ച് തുപ്പി മാന്യന്മാരായി ചമഞ്ഞിരുന്നവര്‍ ഇതാദ്യമായി നിലവിളിക്കുന്നു. മാധ്യമങ്ങളെ ധര്‍മ്മം പഠിപ്പിക്കുന്നു. ബഹിഷ്‌കരിച്ച് ഇല്ലാതാക്കിക്കളയുമെന്ന് ഓരിയിടുന്നു. പാര്‍ട്ടിപത്രത്തില്‍ ഈന്തപ്പഴങ്ങളെ കൊണ്ട് ലേഖനം പടയ്‌ക്കുന്നു. ‘പിണറായി വിജയന്‍ വിജിഗീഷുവായി മുന്നേറുന്നു എന്ന് ശതമാനക്കണക്കില്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആക്രമണം’ എന്നാണ് ഈന്തപ്പഴത്തിന്റെ അതിരുചിയില്‍ നിയമജ്ഞനും മുതിര്‍ന്ന മാധ്യമ മതേതരനും എറണാകുളത്തിന്റെ നിഷ്പക്ഷ മാര്‍ക്‌സിസ്റ്റ് മുഖവുമൊക്കെയായ പണ്ഡിതന്റെ രോദനം.

കള്ളം കൊണ്ട് ഓട്ടയടയ്‌ക്കുന്നതില്‍ സാക്ഷാല്‍ ഗീബല്‍സ്, കമ്മ്യൂണിസ്റ്റുകള്‍ക്കു മുന്നില്‍ വലിയ തോല്‍വിയാണെന്നായിരുന്നല്ലോ ഹിറ്റ്‌ലറിന്റെ പോലും സാക്ഷ്യം. ഗീബല്‍സിനെയും തോല്‍പിക്കുന്ന നുണയുടെ മൊത്തക്കച്ചവടക്കാരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന് സാരം. അതിന്റെ സമര്‍ത്ഥമായ വിപണനത്തിന് ഇറക്കുന്ന വഴിയോരവാണിഭക്കൂട്ടങ്ങളാണ് ഇമ്മാതിരി ഈന്തപ്പഴ വിദഗ്ധര്‍.  

അവര്‍ സാമൂഹ്യ/സാംസ്‌കാരിക/നിയമ/രാഷ്‌ട്രീയ നിരീക്ഷകരായൊക്കെ നില്‍ക്കുന്ന നില്‍പില്‍ വേഷം മാറിക്കളയും. ആരുടെ വേദിയിലും കയറി നിരങ്ങും. ആദ്യം സ്വതന്ത്രനായി വേഷമിടും. അടുക്കളപ്പുറത്ത് കിട്ടുന്നത് വാങ്ങി ശീലമാവുമ്പോള്‍ പിന്നെ വാല്യക്കാരനാകും. പറയുന്നിടത്ത് ഒപ്പുവെയ്‌ക്കും. പറയുന്നതുപോലെ വാലാട്ടും. കിട്ടാനുള്ളത് പുതിയൊരു ലോകം പുതിയൊരു ലോകം എന്നാണല്ലോ വിപ്ലവമുദ്രാവാക്യം. ആ ലോകത്ത് അല്പം സ്വപ്‌നവും സ്വര്‍ണവുമൊക്കെ കൂട്ടിക്കുഴച്ചിത്തിരി ഇത്തിരി ഈന്തപ്പഴം സഹിതം കിട്ടിയാല്‍ പോളില്ലാതെയും പോള്‍വാട്ട് ചാടിക്കളയും ഈ സാംസ്‌കാരിക എമണ്ടന്മാര്‍.  

ശിവശങ്കരന്‍ അഞ്ച് മണിക്കൂര്‍ എന്‍ഐഎയ്‌ക്ക് മുന്നില്‍പെട്ടു. ഇനിയും പെടുമെന്ന് കേള്‍ക്കുന്നു. ശിവശങ്കരന് പിന്നാലെ പലരും പെടുന്ന ലക്ഷണമാണ്. അപ്പോള്‍പിന്നെ പോള്‍കുത്തിച്ചാട്ടത്തിന് ഒരു പോളൊന്നും പോരാതെ വരും. അത്തരക്കാരെ അണിനിരത്താന്‍ ഈന്തപ്പഴക്കിറ്റുകള്‍ വേറെയും ഇറക്കേണ്ടിവരുമെന്ന് സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.