കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ, തഴവ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളൊഴികെ എല്ലാ പ്രദേശങ്ങളും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളായി കളക്ടര്‍ പ്രഖ്യാപിച്ചു. കരുനാഗപ്പളളി നിയോജകമണ്ഡലത്തിലെ ആലപ്പാട്ട് 14-ാം വാര്‍ഡില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തെങ്കിലും രണ്ടുദിവസങ്ങളിലായി 168 ഉം 162 പേരുടെ സ്രവ പരിശോധന നടത്തിയെങ്കിലും രണ്ടു പേര്‍ക്കുവീതമാണ് പോസിറ്റീവായി കണ്ടെത്തിയത്. 58 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. കുലശേഖരപുരം പഞ്ചായത്തില്‍ കോവിഡ് പിടിപെട്ട് കുഴഞ്ഞുവീണു മരിച്ച ഗൃഹനാഥയുടെ വീട്ടിലെ നാലുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പര്‍ക്കത്തില്‍ പെട്ടവരെ പരിശോധിച്ചതില്‍ രണ്ടുപേരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.
തഴവ പഞ്ചായത്തില്‍ ഇന്നലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ 19, 20,21, 22 വാര്‍ഡുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ച് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. സമീപ പഞ്ചായത്തുകളില്‍ കോവിഡ് നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഓച്ചിറ പഞ്ചായത്തിലും കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: