യുണൈറ്റഡ് നേഷന്‍സ് : സംസ്ഥാനത്ത് ഐഎസ് ഭീകര പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതായി മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും കര്‍ണാടകയിലും ഐഎസ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ അവര്‍ ഒൡച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതില്‍ അല്‍- ഖ്വയ്ദ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും മുന്നറിയിപ്പുണ്ട്. ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
ഒസാമ മഹമൂദാണ് അല്‍ ഖ്വയ്ദയുടെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവ് അസിം ഉമറിനെ വധിച്ചതിന്റെ പ്രതികാരം നടപടിയായാണ് ഭീകരാക്രമണം നടത്തുന്നത്. അഫ്ഗാനിസ്ഥാനിലെ നിംറൂസ്, ഹെല്‍മന്ദ്, കാണ്ഡഹാര്‍ എന്നീ പ്രവിശ്യകളിലായി കേന്ദ്രീകരിച്ച് അല്‍ഖ്വയ്ദ ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. താലിബാന്റെ പിന്തുണയിലാണ് ഇവര്‍ ഭീകരാക്രമണങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കുന്നത്.
ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍നിന്നായി നിലവില്‍ 150-200 അംഗങ്ങളുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: