കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് തന്റെ ഓഫീസില്‍ അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കയറിയിറങ്ങിയതിന്റെ പേരിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന ക്യാമ്പയിന് കോഴിക്കോട്ട് ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്തരം സംഭവം. മലയാളികള്‍ക്കിതു നാണക്കേടാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇരിക്കുന്ന സെക്രട്ടറിയേറ്റിലെ സ്ഥലത്ത് രണ്ട് മാസമായി സിസിടിവി പ്രവര്‍ത്തന രഹിതമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. വേണമെങ്കില്‍ ആറ് മാസത്തേക്ക് കേടാക്കാം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സുരേന്ദ്രന് പരിഹസിച്ചു.
ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് എന്നിവര്‍ പങ്കെടുത്തു. ജൂലൈ 30 വരെ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകളാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് അയക്കുന്നത്.
എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷനായി. പി. രജിത്കുമാര്‍, സബിത പ്രഹ്ളാദന്, ശോഭാ സുരേന്ദ്രന്, കെ. വൈഷ്ണവേഷ്, കെ. അജയലാല്‍, രമേശന് എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര പോസ്റ്റ് ഓഫീസില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ.എം. ഷിബി, കെ.ഇ. സേതുമാധവന്, കെ.കെ. സുനോജ്, വിഷ്ണു പ്രസാദ്, കെ.എന്‍. വിനു, സുബീഷ് എരവട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസില്‍ ബിജെപി ജില്ലാ ട്രഷറര്‍ വി. കെ. ജയന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ആര്. ജയ്കിഷ് അദ്ധ്യക്ഷനായി. അഡ്വ. വി. സത്യന്, ഉണ്ണികൃഷ്ണന് മുത്താമ്പി, കെ.വി. സുരേഷ് എന്നിവര്‍ പങ്കെടുത്തു. കുറ്റ്യാടി മണ്ഡലം തല ക്യാമ്പയിന് മണിയൂര്‍ പതിയാരക്കര പോസ്റ്റ് ഓഫീസില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന് പാമ്പേരി, ലൈജു, എം.സി. വിജീഷ്, മിഥുന്, മുരളി, പ്രജിത്ത് തുങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: