കോഴിക്കോട്: ഏലിയാറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ താഴത്തുവീട്ടില്‍ ഷാജിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഒളിവില്‍. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
2019 ഒക്ടോബര്‍ 12 ന് രാത്രി ഒന്‍പതിനായിരുന്നു പട്ടര്പാലത്തുനിന്നും പറമ്പില്‍ ബസാറിലേക്ക് ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയായ ഷാജിയെ ഓട്ടംവിളിച്ചു കൊണ്ടു പോയി തയ്യില്താഴത്ത് വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുന്നത്. എസ്ഡിപിഐ നേതാക്കളടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. ബിജെപിയും പരിസ്ഥിതി സംഘടനകളും ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയത്. വധശ്രമത്തിന് ശേഷം ജില്ലയിലെ നാല്‍പ്പതോളം മൊബൈല്‍ ഫോണുകള്‍ ഒരേ സമയത്ത് ഓഫായതായി സൈബര്‍ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഒളിവില്‍ പോയ പ്രതികളെകുറിച്ച് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: