മാനന്തവാടി: ആതുരസേവനരംഗത്തെ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈതാങ്ങുമായി എംബിബിഎസ് കൂട്ടായ്മ. വാളാട് പിഎച്ച്സി യിലെ ഡോ.അനീഷിനോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 1999 ബാച്ച് ഡോക്ടര്‍മാരാണ് വാളാടുള്ള രണ്ട് റിസ്ക്യൂ ടീമിന് ബോട്ട് വാങ്ങാന്‍ ധനസഹായം നല്‍കിയത്.
രോഗീ പരിചരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് സഹായഹസ്തമാവുകയാണ്. തവിഞ്ഞാല്‍ പഞ്ചായത്ത് വാളാട് പി എച്ച്സിയിലെ ഡോ.അനീഷും ഒപ്പം അനീഷിനോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 1999ലെ എംബിബിഎസ് ബാച്ചും.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ മഹാപ്രളയം ജനത്തെ ദുരിതത്തിലക്കിയപ്പോള് നാടിനും നട്ടുകാര്ക്കെപ്പം സേവന രംഗത്തായിരുന്നു.
ഡോക്ടര്‍ അനീഷും ഒപ്പം വാളാട് പ്രദേശത്തെ രണ്ട് റിസക്യൂ ടീം അംഗങ്ങളും.വാളാട് റസ്ക്യു ടീമും പുത്തുര്‍ കാരുണ്യ റസ്ക്യു ടീമും പ്രളയകാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണ്. ഈ സേവനം കണക്കിലെടുത്താണ് അനീഷ് ഡോക്ടര്‍ക്കൊപ്പം തിരുവനപുരം മെഡിക്കല്‍ കോളേജിലെ 1999 ലെ എംബിബിഎസിന് പഠിച്ച സഹപാടികളും ഓരോ ലക്ഷം രൂപ വിതം ബോട്ട് വാങ്ങുന്നതിനായി ഇരു സംഘങ്ങള്‍ക്കും നല്കി കഴിഞ്ഞു.
കഴിഞ്ഞ മഹപ്രളയാത്തില് മുങ്ങിയ സ്ഥലങ്ങളില്‍ ജീവന് പണയം വെച്ച് റസ്ക്യൂ ടീമിന്റെ പ്രവര്‍ത്തനത്തില്‍ ഡോക്ടറും പങ്കെടുത്തിരിന്നു. ബോട്ട് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഡോക്ടര്‍ ബോട്ട് വാങ്ങുന്നതിന് സഹായം അറിയിക്കുകയായിരിന്നു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്.കേളു എംഎല്‍എ ധനസഹായ തുക വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് അനീഷ സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു.
താന്‍ സേവനം ചെയ്യുന്ന പ്രദേശത്തെ റസ്ക്യൂ ടീമിനെ തന്റെ സഹപഠികളുടെ സഹായത്തോടെ ബോട്ട് വാങ്ങുന്നതിന് സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്ന് ഡോക്ടര്‍ അനിഷ് പരമേശ്വരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: