ഇടുക്കി: ജില്ലയില്‍ 29 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
അതേ സമയം 97 പേര്‍ക്ക് രോഗമുക്തി ലഭിച്ചത് ജില്ലയ്ക്ക് വലിയ ആശ്വാസമായി. വണ്ണപ്പുറത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 43 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം മൂന്ന് പേര്‍ക്കാണ് കണ്ടെത്തിയത്. രാജാക്കാടും കൊന്നത്തടിയിലും ആറ് പേര്‍ക്ക് വീതവും കരിമ്പനില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിലാകെ ഇതുവരെ 539 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് മരിച്ചു.
ഇതുവരെ 245 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 292 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-6, തിരുവനന്തപുരം- 1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇതര ജില്ലക്കാരായ നാല് പേര് ജില്ലയിലും ചികിത്സയിലുണ്ട്. ഈ മാസം മാത്രം 440 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 213 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, ഇതില്‍ 46 പേരുടെ ഉറവിടം വ്യക്തമല്ല എന്നത് ഏറെ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. കൊറോണ ബാധിച്ച് ഇതുവരെ നാല് പേര് മരിച്ചെങ്കിലും രണ്ടുപേരുടെ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഉറവിടം വ്യക്തമല്ല
1. കരിങ്കുന്നം സ്വദേശിനി(65). 22ന് ചികിത്സ ആവശ്യത്തിനായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പോയിരുന്നു.
സമ്പര്‍ക്കം
2,3& 4. ഒമ്പത് വയസുകാരനായ അടിമാലി സ്വദേശി. അടിമാലി സ്വദേശികളായ 34 കാരി, 43കാരി. എല്ലാവര്ക്കും 19 ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. ഇടവെട്ടി സ്വദേശി(17). 16ന് സ്ഥിരീകരിച്ച ചെറുതോണി സ്വദോശിയുള്ള സമ്പര്‍ക്കം.
6. വണ്ണപ്പുറം സ്വദേശി(38). ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ ലോറി ഡ്രൈവറാണ്. എറണാകുളത്ത് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7. കീരിത്തോട് സ്വദേശി(34). മില്‍മ ജീവനക്കാരനാണ്. 18ന് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
8. കൊന്നത്തടി സ്വദേശിയായ നാല് വയസുകാരന്.
9, 10, 11, 12 & 13 കൊന്നത്തടി സ്വദേശിനി(72), കൊന്നത്തടി സ്വദേശികളായ 14കാരി. 76 കാരന്, 60 കാരി, 65 കാരന്. എല്ലാവര്ക്കും 22ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14, 15, 16, 17 & 18 രാജാക്കാട് സ്വദേശിയായ ആറ് വയസുകാരി. രാജാക്കാട് സ്വദേശികളായ 52കാരന്, 32കാരി, 61 കാരന്, 23 കാരന്. 20ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
19. രാജാക്കാട് സ്വദേശി(27). 14ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
20 & 21 മുള്ളരിങ്ങാട് സ്വദേശി (53). 52 കാരന്, 53 കാരന്. ഇരുവര്‍ക്കും 23ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
22, 23 & 24. കരിമ്പന്‍ സ്വദേശി(40). കരിമ്പന്‍ സ്വദേശികളായ 12 കാരന്, 33 കാരി, ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍
25. കമ്പത്ത് പോയി വന്ന കട്ടപ്പന സ്വദേശിയായ ലോറി ഡ്രൈവര്‍(53).
26. 17ന് തമിഴ്നാട് ബോഡിനായ്ക്കന്നൂരില്‍ നിന്നുമെത്തിയ പാമ്പാടുംപാറ സ്വദേശി(29).
27. 12ന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശി(35).
28. 5ന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി(24).
29. 16ന് ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തിയ മറയൂര്‍ സ്വദേശിനി(29).
പ്രതികരിക്കാൻ ഇവിടെ എഴുതുക: