തിരുവനന്തപുരം: കോവിഡ് പരിശോധനയുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം പൊള്ള.
റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് കേരളം പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9185 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ലക്ഷത്തിലധികം പേരുടെ പരിശോധന പൂര്‍ത്തിയാക്കിയ ആറു സംസ്ഥാനങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കേരളത്തിന്റെ തെറ്റായ അവകാശവാദം. കോവിഡ് പരിശോധനയുടെ കാര്യത്തില്‍ ആദ്യ 10 സ്ഥാനത്തു പോലും കേരളം ഇല്ല എന്നതാണ് സത്യം. പത്തുലക്ഷം പേരില്‍ എത്ര എന്ന കണക്കെടുത്താലും കേരളം ഏഴാം സ്ഥാനത്താണ്.
രാജ്യത്ത് ഇന്നലെ വരെ 1.5 കോടിയിലധികം കോവിഡ് സാംപിളുകള്‍ (1,54,28,170) പരിശോധിച്ചു. 22 ലക്ഷത്തിലധികം(22,23,019) പേരെ പരിശോധിച്ച തമിഴ് നാടാണ് ഏറ്റവും മുന്നില്‍.
മഹാരാഷ്ട്ര( 16,03,802),ഉത്തര്‍ പ്രദേശ്(15,13,827), ആന്ധ്രപ്രദേശ്(13,49,112), രാജസ്ഥാന്(12,37,961), കര്‍ണാടക(10,57,303) എന്നീ സംസ്ഥാനങ്ങളില്‍ പത്തുലക്ഷത്തിലധികം പരിശോധന നടത്തിക്കഴിഞ്ഞു. പരിശോധനയുടെ എണ്ണത്തില്‍ ദല്‍ഹിയും( 7,73,512),പശ്ചിമ ബംഗാളും(7,39,465), ആസാമും(6,35,272) കേരളത്തേക്കാള്‍ മുന്നിലാണ്.
ദശലക്ഷത്തില്‍ 11,180 പരിശോധനകള്‍ എന്നതാണ് ദേശീയ പരിശോധന നിരക്ക് .ദേശീയ ശരാശരിയേക്കാള്‍ മികച്ച ശരാശരിയുള്ള 12 സംസ്ഥാനങ്ങള്‍ ഉണ്ട് അതിലും മൂന്നാം സ്ഥാനത്ത് കേരളം ഇല്ല. പത്തുലക്ഷത്തില്‍ 67,679 പേരെ പരിശോധിച്ച ഗോവയാണ് മുന്നില്‍.രണ്ടാമത് ദല്‍ഹിയും(43,708) മൂന്നാമത് ജമ്മുകാശ്മീരും(38,462),തമിഴ് നാടും(29,368)ആന്ധ്രയും(25,262) ആസാമും(21,192)ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ (19, 223) മുന്നിലുണ്ട്.പഞ്ചാബ് (15,600),രാജസ്ഥാന് (15,555), മഹാരാഷ്ട്ര(13,154)എന്നീ സംസ്ഥാനങ്ങലും ഇക്കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.
പരിശോധന ക്രമത്തിന്റെ നട്ടെല്ലാണ് ആര്‍ടി-പിസിആര്‍ ലാബുകള്‍.പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പൊതു മേഖലയില്‍ 897 ലാബുകളും സ്വകാര്യ മേഖലയില്‍ 393 ലാബുകളുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്.കേരളത്തില്‍ 15 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടി-പിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: