പട്ടാമ്പി: വലിയ പെരുന്നാളിനോടനുബന്ധിച്ച് പട്ടാമ്പിയിലെ ലോക് ഡൗണിന് ഇളവു നല്‍കണമെന്നും തുണിക്കടകളും വ്യാപാര സ്ഥാപനങ്ങളും 3 ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമുള്ള നഗരസഭാ അധ്യക്ഷന്റെ പ്രസ്താവന വിവാദത്തില്‍.
സംഘടിത വോട്ടുബാങ്ക് ലക്ഷ്യമാക്കിയുള്ള സങ്കുചിത രാഷ്ട്രീയ താത്പ്പര്യംമാത്രമാണ് ഇതിനു പിന്നിലുള്ളതെന്ന ആരോപണം ശക്തം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജാഗ്രത പുലര്‍ത്താതെയും പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിച്ചതാണ് കൊറോണ വ്യാപനത്തിന് ഇടയാക്കിയത്. ഇതിന് സര്‍ക്കാരും നഗരസഭയും ഒരു പോലെ ഉത്തരവാദികളാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമായി നടപ്പിലാക്കേണ്ട നഗരസഭ തന്നെ ലോക് ഡൗണ്‍ ഇളവ് ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ആരോപിച്ചു. ഇത്തരം യുക്തിരഹിതമായ പ്രസ്താവനകള്‍ ചെയര്മാന് പിന്‍വലിക്കണമെന്നും ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശക്തമായ നടപടികളെടുക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് എ.കെ. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ.പി. മനോജ്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി. അനില്‍ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: