തൃശൂര്‍: ചാവക്കാട് നഗരസഭയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും വനിതാ കൗണ്‍സിലറും ഉള്‍പ്പെടെ 6പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ചാവക്കാട്ഭീതിയിലായി. ഇതോടെ നഗരസഭയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി . നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,വനിതാ കൗണ്‍സിലര്‍,സൂചികരണ തൊഴിലാളി, രണ്ട് താല്‍ക്കാലിക ജീവനക്കാരികള്‍ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
നഗരസഭയിലെ നൈപുണ്യ പരിശീലന(എന്‍യുഎല്‍എം) വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍.കെ. അക്ബര്‍ ഉള്‍പ്പെടെ കൗണ്‍സിലര്‍മാരും നഗരസഭ ജീവനക്കാരും അടക്കം നൂറോളം പേര് സ്വയം നിരീക്ഷണത്തില്‍ പോവുകയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച്ച 106 ജീവനക്കാരുടെയും തിങ്കളാഴ്ച്ച 46 ജീവനക്കാരുടെയും സ്രവം പരിശോധനക്കായി ശേഖരിച്ചതില്‍ രണ്ട പേര്‍ക്ക് ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ ആദ്യം സ്ഥിരീകരിച്ച
ചാവക്കാട് നഗരസഭയിലുള്ള രണ്ട് എന്‍യുഎല്‍എം ജീവനക്കാര്‍ക്കും രോഗം പകര്‍ന്നത് കുന്നംകുളം, ചാവക്കാട് നഗരസഭകളുടെ ചുമതലയുള്ള എന്‍യുഎല്‍എം ഉദ്യോഗസ്ഥനില്‍ നിന്നാകാം എന്നാണ് നിഗമനം. ആഴ്ച്ചയില്‍ രണ്ട് ദിവസം ഈ ഉദ്യോഗസ്ഥന് ചാവക്കാട് എത്തിയിരുന്നു. എന്‍യുഎല്‍എം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചാവക്കാട് നഗരസഭയിലുള്ള ജീവനക്കാരും കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പോവുകയും ചെയ്തതോടെ നഗരസഭയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച്ച വന്ന പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ജീവനക്കാരെ വെച്ച് നഗരസഭയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് നഗരസഭാ അധ്യക്ഷന്‍ എന്‍.കെ. അക്ബര്‍ പ്രസ്താവന ഇറക്കിയിരുന്നു. അതിനിടയിലാണ് അഞ്ചു പേരുടെ സ്രവ ഫലത്തില്‍ പോസിറ്റിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: