മുംബൈ: പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെ യുഎഇയില്‍ നടക്കുമെന്ന് ഐപിഎല്‍ ഭരണസമിതി ചെയര്മാന് ബ്രിജേഷ് പട്ടേല്‍. ഈ കാര്യം എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികളെയും മറ്റ് ബന്ധപ്പെട്ടവരെയും അറിയിച്ചതായി പട്ടേല്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ നടത്താനിരുന്ന ഐപിഎല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആദ്യം ഏപ്രില്‍ 15 വരെയും പിന്നീട് അനിശ്ചിതകാലത്തേക്കും നീട്ടിവച്ചു. ഐസിസി ടി 20 ലോകകപ്പ് മാറ്റിവച്ചതോടെയാണ് ഈ വര്‍ഷം തന്നെ ഐപിഎല്‍ സംഘടിപ്പിക്കാന്‍ അവസരം ഒരുങ്ങിയത്. ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ പതിനെട്ട് മുതല്‍ നവംബര്‍ പതിനഞ്ചുവരെയാണ് ടി 20 മലാകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്തുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള പരിമിത ഓവര്‍ മത്സരങ്ങളുടെ പരമ്പര സപ്തംബര്‍ 15 വരെ നീളും. അതിനാല്‍ ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളില്‍ ഓസ്ട്രേലിയയിലേയും, ഇംഗ്ലണ്ടിന്റെയും കളിക്കാര്‍ക്ക് പങ്കെടുക്കാനാവില്ല. ഇംഗ്ലണ്ട്- ഓസ്ട്രേലിയ പരമ്പര സെപ്തംബര്‍ പതിനഞ്ചിന് അവസാനിക്കും. തുടര്‍ന്ന് ഈ ടീമുകളിലെ ഐപിഎല്‍ താരങ്ങള്‍ ദുബായിയിലേക്ക് പറക്കും.
ഐപിഎല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബ്രിജേഷ് പട്ടേല്‍ വെളിപ്പെടുത്തി. യുഎഇയിലെ ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഐപിഎല്‍ മത്സരങ്ങള്‍ നടത്തുക. യുഎഇയില്‍ ഐപിഎല്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: