പുനലൂര്‍: പുനലൂരിലെ പ്രമുഖ സിപിഎം പ്രാദേശികനേതാവിന്റെ നേതൃത്വത്തില്‍ കുന്നിടിച്ച് ക്രഷര്‍യൂണിറ്റ് നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തെന്മല പഞ്ചായത്തിലെ ഇടമണ്‍ തേവര്‍കുന്ന് മുസ്ലിം പള്ളിക്ക് സമീപമുള്ള കുന്നാണ് ഇടിച്ചുനിരത്തി ക്രഷര്‍ യൂണിറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്. എന്നാല്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന ജെസിബി കളക്ടര്‍ വിട്ടുനല്‍കിയതോടെ ഇന്നലെ വീണ്ടും കുന്നിടിക്കാന് ശ്രമിച്ചു. ഇതാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. വില്ലേജ് ഓഫീസറുടെ അനുമതിയോടെയാണ് നിര്‍മാണമെന്ന വാദവും ആര്‍ഡിഒയുമായി ബന്ധപ്പെട്ടപ്പോള്‍ കള്ളമാണെന്ന് ബോധ്യമായി. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ നിര്‍മാണം നിര്‍ത്തിവയ്പ്പിക്കുകയും തെന്മല പോലീസ് സ്ഥലത്തെത്തി നേതാവിനെതിരെ കേസെടുക്കുകയും ചെയ്തു. കോവിഡ് ബാധിത സ്ഥലമായതിനാല്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിച്ച സ്ഥലമാണിത്.
ക്രഷര്‍ നിര്‍മാണ യൂണിറ്റിനായുള്ള കുന്നിടിക്കല്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: