ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ ഇസ്രായേലുമായി കൂടുതല്‍ സഹകരണത്തിന് കരുക്കള്‍ നീക്കി ഭാരതം. ഇതു സംബന്ധിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ബെന്നി ഗാന്റ്സുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആയുധ നിര്‍മാണത്തില്‍ ഇസ്രായേല്‍ പ്രതിരോധ കമ്പനികളുടെ കൂടുതല്‍ പങ്കാളിത്തം രാജ്നാഥ് സിങ് ക്ഷണിച്ചു.
പ്രതിരോധ നിര്‍മാണമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താന്‍ കഴിയുന്ന നയം ഭാരതം സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിശ്വസ്ത പങ്കാളി രാഷ്ട്രമായ ഇസ്രായേലില്‍ നിന്നുള്ള സഹകരണം ചര്‍ച്ചയിലൂടെ രാജ്നാഥ് സിങ് ഉറപ്പുവരുത്തി. പ്രതിരോധ സഹകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതിനൊപ്പം നിലവിലെ സഹകരണത്തില്‍ ഇരു രാജ്യങ്ങളും സംതൃപ്തി അറിയിക്കുകയും ചെയ്തു.
കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഗവേഷണ വികസന പ്രവര്ത്തനങ്ങളിലുമുളള പരസ്പര സഹകരണത്തിലും ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഏറ്റവും അനുകൂല സാഹചര്യത്തില്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: