നെടുമങ്ങാട്: കൊവിഡ് രോഗബാധ ലക്ഷങ്ങള്‍ കടക്കുമ്പോഴും ബാറുകള്‍ക്ക് മുന്നില്‍ സാമൂഹ്യ അകലം പാലിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഒത്തുകൂടുന്നവര്‍ രോഗവ്യാപന ഭീതി പരത്തുന്നു. നെടുമങ്ങാട് ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലുമാണ് ആളുകള്‍ കൂട്ടംകൂടി എത്തുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസിനു പോലും കഴിയുന്നില്ല.
ഹോട്ടലുകളിലും തട്ടുകടകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് കാട്ടി നിയന്ത്രണം വരുത്തുമ്പോഴും ബാറുകളില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാകുന്നില്ല. ബാറുകള്‍ക്കുള്ളില്‍ കടക്കുന്നതിനായി തിക്കും തിരക്കും കൂട്ടി പാതിതുറന്ന ഗേറ്റുകള്‍ കടക്കാന്‍ മുട്ടിയുരുമ്മി കടന്നുപോകുന്ന കാഴ്ചകളാണ് നെടുമങ്ങാട്ടെ ബാറുകളില്‍ കാണുന്നത്. ഇതില്‍ ആര്‍ക്കൊക്കെ രോഗം ഉണ്ടെന്ന് അറിയാന്‍ സാധിക്കില്ല. ഇത്തരം മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം രോഗവ്യാപനത്തിന് കാരണമാകുന്ന ആശങ്കയിലാണ് സമീപത്തെ സ്ഥാപനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: