കൊച്ചി: കൊറോണാ വൈറസ് ബാധ തടയാന്‍ കണ്ടൈന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്ക് വിലക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ജന്മഭൂമി കൊച്ചി ആസ്ഥാനത്തേക്കുള്ള വഴിയില്‍ ജോലിക്കു പോകുന്ന ജന്മഭൂമി ജീവനക്കാരെ തടയുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വിശദീകരിക്കുകയായിരുന്നു കളക്ടര്‍.
പോലീസിനെക്കുറിച്ച് ഇത്തരം പരാതികള്‍ ആവര്‍ത്തിച്ച് ലഭിക്കുന്നു. ലോക്കല്‍ പോലീസാണ് ഇങ്ങനെ ചെയ്യുന്നത്. ഇക്കാര്യം പോലീസ് സൂപ്രണ്ടിന്റെയും കമ്മീഷണറുടെയും ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: