ന്യൂദല്‍ഹി: കോവിഡിനെതിരെ ജനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ച പ്രതിരോധമരുന്നിനുള്ള പ്രാഥമിക മൂലധനം, ജൈവസാങ്കേതികവിദ്യ വകുപ്പ് നല്കി.പൂനെ ആസ്ഥാനമായ ജൈവസാങ്കേതികവിദ്യ സംരംഭമാണ് ജനോവ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്. ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ക്കെതിരേയുള്ള, മരുന്നുകളുടെ ഗവേഷണം, വികസനം, ഉത്പാദനം, വിപണനം എന്നിവ കമ്പനി നടത്തുന്നു.
അമേരിക്കയിലെ സിയാറ്റിലില്‍ ഉള്ള എച്ച് ഡി ടി ബയോടെക്ക് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ജനോവ കോവിഡിന് എതിരായ പ്രതിരോധ മരുന്ന് വികസിപ്പിച്ചത്. ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ വര്‍ഷം അവസാനത്തോടെ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി.
ജൈവസാങ്കേതികവിദ്യ വകുപ്പ് രൂപം നല്കിയ പൊതുമേഖലാ സ്ഥാപനമായ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍, പുതുതലമുറ ബയോടെക് സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സംവിധാനമാണ്. ആവശ്യമായ മേഖലകളില്‍ തന്ത്രപ്രധാന ഗവേഷണം നടത്താനും നൂതനാശയങ്ങള്‍ക്ക് രൂപം നല്‍കാനും ഇത് സംരംഭങ്ങള്‍ക്ക് പിന്തുണയേകും.
‘ജൈവസാങ്കേതികവിദ്യ വകുപ്പിന്റെ പിന്തുണയോടു കൂടെയുള്ള ജനോവയുടെ പ്രതിരോധ മരുന്ന് വികസന രംഗത്തെ പുതിയ മാറ്റങ്ങളും വിതരണ സംവിധാനവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നാനോ ടെക്നോളജിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ഈ പ്രതിരോധ മരുന്ന് ഫലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്”.ജൈവസാങ്കേതിക വിദ്യാ വകുപ്പ് സെക്രട്ടറ ഡോ റെയ്നു സ്വരൂപ് അഭിപ്രായപ്പെട്ടു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: