ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരിക്കാണ്(55)രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച മരണമടഞ്ഞ ബിനൂരിയുടെ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മ്മാണം നടത്തുന്ന ആളാണ് ഇദ്ദേഹം. ശ്വാസതടസം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: