ജെയ്പൂര്‍ : സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന 18 എംഎല്‍എമാര്‍ക്കും അയോഗ്യതയില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സംസ്ഥാന കോണ്‍ഗ്രസ്സില്‍ സച്ചിന്‍ പൈലറ്റിനെതിരെ നടത്തിയ കരുനീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് കോടതിയുടെ ഈ ഉത്തരവ്. എന്നാല്‍ കേസിലെ അന്തിമ വിധി പ്രസ്താവന മാറ്റി വെച്ചു.
അയോഗ്യതയുമായി ബന്ധപ്പെട്ട കേസായതിനാല്‍ കേന്ദ്രത്തെക്കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് അവസാന നിമിഷം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി പ്രസ്താവന നടത്തുന്നത് മാറ്റിവെച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇതില്‍ കേന്ദ്രനിലപാട് നിര്‍ണായകമാണെന്നും, അത് കേള്‍ക്കാന്‍ തയ്യാറാകണമെന്നാണ് സച്ചിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുയും തത് സ്ഥിതി തുടരാന്‍ അറിയിക്കുകയുമായിരുന്നു. ഇതോടെ കേസില്‍ കേന്ദ്രത്തിന്റെ തീരുമാനം നിര്‍ണായകമാകും. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: