തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനോട് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ. വ്യാഴാഴ്ച അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കൊച്ചിയിലെ ഓഫീസില്‍ വീണ്ടും ചോദ്യം ചെയ്യുന്നത്.
കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ ദിവസം പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ വെച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. അതിനുശേഷം കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കുകയായിരുന്നു.
അതേസമയം സ്വപ്നയും സരിത്തുമായി സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സിക്ക് ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചനകള്‍. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കര്‍ അറിയിച്ചിട്ടുണ്ട്.
ശിവശങ്കര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ള സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കറിനെ വൈകിട്ട് നാലിനു ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് രാത്രി 8.55 നാണ് അവസാനിച്ചത്. നേരത്തെ കസ്റ്റംസും ഒമ്പത് മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതി സരിത് ശിവശങ്കറിനെതിരെ മൊഴിയും നല്‍കിയിരുന്നു.
കേസിലെ മുഖ്യപ്രതികളായ സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ പതിവായി എത്താറുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ തലസ്ഥാനത്ത എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: