കുവൈത്ത് സിറ്റി : 17 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് പ്രസാദ് പത്മനാഭനും പത്നി ചന്ദ്രികാപ്രസാദും നാട്ടിലേക്ക് മടങ്ങുന്നത്. നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റിന്റെ പ്രസിഡന്‍റായി തുടരവയാണ് അദ്ദേഹത്തിന്റെ പ്രവാസം ജീവിതത്തില്‍ നിന്നുമുള്ള വിരമിക്കല്‍. അല്‍ അഹലി കോര്‍പ്പറേറ്റീവ് ബാങ്കിംഗ് സീനിയര്‍ മാനേജറായി ജോലിചെയ്തിരുന്ന അദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ ഇരുന്പനം സ്വദേശിയാണ്.
2007 മുതല്‍ സംഘടനയുടെ മുഖ്യ സ്ഥാനമാനങ്ങള്‍ വഹിച്ച ഈ സംഘാടകന്റെ നിസ്വാര്‍ത്ഥ സേവനത്തെ യാത്രയയപ്പ് യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ചു സംസാരിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റിന്റെ ട്രഷറര്‍ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തനമേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം സംഘടനയുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി മുന്നില്‍ നിന്നും നയിച്ചവരില്‍ ഒരാളായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ പറഞ്ഞു.
ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തേയും അതിലൂടെ സമൂഹത്തേയും ഉന്നതിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ മന്നം ജ്യോതി പദ്ധതിയും പല സാമുഹ്യനന്മപദ്ധതികളും പ്രസാദ്പത്മനാഭന്റെ ആശയത്തില്‍ രൂപംകൊണ്ടതായിരുന്നു.
വൈസ് പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സംസാരിച്ചു. ചടങ്ങില്‍ ജോയിന്‍റ് സെക്രട്ടറി അനീഷ് പി നായര്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: